ഷൂട്ടേർസ് പടന്നയും ആസ്പയർ സിറ്റി പടന്നക്കാടും സംയുക്തമായി സംഘടിപ്പിക്കുന്ന ആൾ ഇന്ത്യ സൂപ്പർ സെവൻസിന് പ്രൗഢ ഗംഭീര തുടക്കം

LATEST UPDATES

6/recent/ticker-posts

ഷൂട്ടേർസ് പടന്നയും ആസ്പയർ സിറ്റി പടന്നക്കാടും സംയുക്തമായി സംഘടിപ്പിക്കുന്ന ആൾ ഇന്ത്യ സൂപ്പർ സെവൻസിന് പ്രൗഢ ഗംഭീര തുടക്കം



കാഞ്ഞങ്ങാട്: ഷൂട്ടേർസ് പടന്നയും ആസ്പയർ സിറ്റി പടന്നക്കാടും സംയുക്തമായി സംഘടിപ്പിക്കുന്ന ആൾ ഇന്ത്യ സൂപ്പർ സെവൻസിന് കാഞ്ഞങ്ങാട് ഐങ്ങോത്ത് ഗ്രൗണ്ടിൽ പ്രൗഢ ഗംഭീര തുടക്കം. 


സയ്യിദ് ജി എസ് (ചെയർമാൻ,കൺവീനർ ,ടൂർണമെന്റ് കമ്മിറ്റി ) അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്‌സൺ  കെവി സുജാത ഉദ്ഘാടനം ചെയ്തു. കെ എം ലെനിൻ (SFA സംസ്ഥാന പ്രസിഡന്റ് ), മുഹമ്മദ് വികെ (ചെയർമാൻ & എം.ഡി Muza ഹോട്ടൽസ് ), റഫീക്ക് വി കെ ( MD , Amber Group of Hotels ), മുസ്താഖ് മാലിദ്വീപ് ( MD , 7777 Group ) മുഖ്യാതിഥികളായി. 


മുഹമ്മദ് അസ്ലാം പി വി, ഹസീന റസാഖ് (കൗൺസിലർ ),  എം സുരേഷ് ( പ്രസിഡന്റ് , SFA കാസറഗോഡ് ജില്ല )

 എം എ ലത്തീഫ് (സെക്രട്ടറി,SFA കാസറഗോഡ് ജില്ല ),   സേതു (സെക്രട്ടറി,ടൂർണമെന്റ് കമ്മിറ്റി SFA കാസറഗോഡ് ജില്ല ),  എളയിടത്ത് അഷ്‌റഫ് (പ്രസിഡന്റ് ,SFA കണ്ണൂർ ജില്ല ),   സുമേഷ് ഇരിട്ടി (സെക്രട്ടറി ,SFA കണ്ണൂർ  ജില്ല ),

 ജോയ് ജോസഫ് SEDC (കോ-ചെയർമാൻ ,ടൂർണമെന്റ് കമ്മിറ്റി ),  റസാഖ് തായിലക്കണ്ടി (വൈസ് ചെയർമാൻ ,ടൂർണമെന്റ് കമ്മിറ്റി ),   അസീസ് ടി കെ (ഫിനാൻസ് കമ്മിറ്റി ചെയർമാൻ ,ടൂർണമെന്റ് കമ്മിറ്റി)

  അൻസാരി നെക്സ്റ്റെൽ (ഓർഗനൈസിംഗ് കൺവീനർ,ടൂർണമെന്റ് കമ്മിറ്റി ),  ജസീം പി

 (ജോയിന്റ് കൺവീനർ ,ടൂർണമെന്റ് കമ്മിറ്റി ), അബ്ദുൽ ഷുക്കൂർ ടി കെ ( പ്രസിഡന്റ് , shooters UAE കമ്മിറ്റി)

നന്ദി : തോമസ് പി.ഡി  (സെക്രട്ടറി ,ആസ്പയർ സിറ്റി ) എന്നിവർ ആശംസാ പ്രസംഗം നടത്തി. കുഞ്ഞികൃഷ്ണൻ (ജനറൽ  കൺവീനർ ,ടൂർണമെന്റ് കമ്മിറ്റി ) സ്വാഗതം പറഞ്ഞു. 

ഉദ്ഘാടന മത്സരത്തിൽ യൂനിറ്റി കൈതക്കാട് എഫ് സി ത്രികരിപ്പൂരും , HSF CLASSICO BN BROTHERS ബദരിയ നഗർ സ്പോൺസർ ചെയ്യുന്ന റിയൽ എഫ് സി തെന്നലയുമായി ഏറ്റുമുട്ടി ,

ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് മൂന്നിൽ നിന്ന റിയൽ എഫ് സി തെന്നലയെ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ മടക്കിയടിച്ച് യൂണിറ്റി കൈതക്കാട് സമനിലയിൽ തളച്ചു.

പെനാൽറ്റിയിൽ ഇരു ടീമുകൾ 6-6 ന് തുല്യത പാലിച്ചതിനാൽ 

നറുക്കിലൂടെ യൂനിറ്റി കൈതക്കാട് എഫ് സി ത്രികരിപ്പൂർ വിജയികളായി പ്രഖ്യാപിച്ചു.

ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള granite Group Sponsor ചെയ്യുന്ന മൊമെന്റോ ഷിബിൽ കരസ്ഥമാക്കി.

ഒപ്പം I LEAGUE , ISL താരങ്ങളായ സൽമാൻ കല്ലിയത്തിനും , മുഹമ്മദ് ഇർഷാദിനും, മുഹമ്മദ് സലാക്കും Bright Expert നൽകുന്ന ഉപഹാരം സമ്മാനിച്ചു.

Post a Comment

0 Comments