കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല ഹെഡ് മാസ്റ്റേഴ്സ് ഫോറം കൺവീനർ ഉപ്പിലിക്കൈ ജിഎച്ച്എസ്എസിലെ എൻ. അജയകുമാർ വിരമിച്ചു

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല ഹെഡ് മാസ്റ്റേഴ്സ് ഫോറം കൺവീനർ ഉപ്പിലിക്കൈ ജിഎച്ച്എസ്എസിലെ എൻ. അജയകുമാർ വിരമിച്ചു



കാഞ്ഞങ്ങാട്: ഉപ്പിലിക്കൈ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ ഹെഡ്മാസ്റ്ററും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനറും ആയ എൻ. അജയകുമാർ സർവീസിൽ നിന്ന് വിരമിച്ചു.

കാഞ്ഞങ്ങാട് നെല്ലിക്കാട്ട് സ്വദേശിയാണ്. 1997 ൽ ബന്തടുക്ക ജിഎച്ച്എസ്എസിൽ ഹൈസ്കൂൾ അധ്യാപകനായി സർവീസിൽ പ്രവേശിച്ചു.എസ്എസ്എ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ, ഹയർസെക്കൻ്ററി അധ്യാപകൻ, ഹൈസ്കൂൾ പ്രധാനധ്യാപകൻ എന്നീ നിലകളിൽ. കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തിലും സമാന്തര വിദ്യാഭ്യാസ മേഖലയിലും പ്രവർത്തിച്ചു. കാഞ്ഞങ്ങാട് പ്രതിഭ കോളേജ് വൈസ് പ്രിൻസിപ്പൽ ആയിരുന്നു. സംസ്ഥാന പാഠപുസ്തക സമിതി, സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് (കോർ) എന്നിവയിൽ അംഗവും സംസ്ഥാന അധ്യാപക പരിശീലകനും ആയിരുന്നു.

ഗവ. സ്കൂൾ ടീച്ചേഴ്സ് യൂണിയൻ കാസറഗോഡ് ജില്ലാ വൈസ് പ്രസിഡൻ്റ്, സംസ്ഥാന സമിതി അംഗം, കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ്, സെക്രട്ടറി എന്നീ നിലകളിൽ സംഘടനാ രംഗത്തും സജീവമായി. നിലവിൽ കെജിഒയു സംസ്ഥാന സമിതി അംഗമാണ്. ജൂനിയർ റെഡ്ക്രോസിൻ്റെ ജില്ലാ സെക്രട്ടറിയായി 17 വർഷം പ്രവർത്തിച്ചു. ജില്ലയിലെ ഭൂരിഭാഗം സ്കൂളുകളിലും ജെആർസി യൂണിറ്റുകൾ തുടങ്ങിയത് ഇക്കാലത്താണ്. സഹവാസ ക്യാമ്പുകൾ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന പരിപാടികളിലൂടെ ജെആർസി പ്രവർത്തനം ശക്തവും സജീവവുമാക്കുകയും ചെയ്തു. ജൂനിയർ റെഡ്ക്രോസ് സംസ്ഥാന നിർവാഹക സമിതി അംഗമായും പ്രവർത്തിച്ചു. 2022 ഡിസംബറിൽ ചായ്യോത്ത് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന കാസറഗോഡ് ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ സംഘാടക സമിതി കൺവീനർ എന്ന നിലയിൽ മേളയുടെ വിജയശിൽപികളിലൊരാളായി മാറി. കാസറഗോഡ് ജില്ലയിൽ സാമൂഹിക-സാംസ്കാരിക - വിദ്യാഭ്യാസ മേഖലകളിലെ സജീവ സാന്നിധ്യമാണ് അജയൻ മാഷ്. നെല്ലിക്കാട്ട് ടാഗോർ കലാകേന്ദ്രം പ്രസിഡൻ്റാണ്. കാഞ്ഞങ്ങാട് ആർട്ട് ഫോറം അംഗം. ഭാര്യ: കെ. പ്രസന്നകുമാരി (അധ്യാപിക, പ്ലാച്ചിക്കര എൻഎസ്എസ് എയുപിഎസ്). മക്കൾ: അപർണ (എംഎസ് സി അഗ്രിക്കൾച്ചർ വിദ്യാർത്ഥിനി, ഒയുഎടി, ഭുവനേശ്വർ), പ്രണവ് (പ്ലസ് വൺ വിദ്യാർത്ഥി, ഉപ്പിലിക്കൈ ജിഎച്ച്എസ്എസ്).

Post a Comment

0 Comments