ഓൾ ഇന്ത്യ ഇൻ്റർ കോളേജ് യൂണിവേഴ്സിറ്റി വടംവലി ചാമ്പ്യൻഷിപ്പ്: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ പി സൂരജും എം അഞ്ജിതയും നയിക്കും; ടീമിനുള്ള ജേഴ്സി വിതരണം സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം പ്രൊഫസർ പി. രഘുനാഥ് വിതരണം ചെയ്തു

LATEST UPDATES

6/recent/ticker-posts

ഓൾ ഇന്ത്യ ഇൻ്റർ കോളേജ് യൂണിവേഴ്സിറ്റി വടംവലി ചാമ്പ്യൻഷിപ്പ്: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ പി സൂരജും എം അഞ്ജിതയും നയിക്കും; ടീമിനുള്ള ജേഴ്സി വിതരണം സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം പ്രൊഫസർ പി. രഘുനാഥ് വിതരണം ചെയ്തു


ടീമിനുള്ള ജേഴ്സി വിതരണം സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം പ്രൊഫസർ പി. രഘുനാഥ് വിതരണം ചെയ്തു.





കാഞ്ഞങ്ങാട്: ഈമാസം 3 മുതൽ 5 വരെ ചെന്നൈയിൽ നടക്കുന്ന ഓൾ ഇന്ത്യ ഇൻ്റർ കോളേജ് യൂണിവേഴ്സിറ്റി വടംവലി ചാമ്പ്യൻഷിപ്പിൽ കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ പ്രഖ്യാപിച്ചു.

വനിത ടീമിനെ എം അഞ്ജിതയും പുരുഷ ടീമിനെ പി സൂരജും നയിക്കും. ഇരുവരും കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളാണ്.

ടീമിനുള്ള ജേഴ്സി വിതരണം സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗവും കണ്ണൂർ യൂണിവേഴ്സിറ്റി ഉന്നതവിദ്യാഭ്യാസ കൗൺസിൽ അംഗവുമായ  പ്രൊഫസർ പി. രഘുനാഥ് വിതരണം ചെയ്തു.  ടീം മനേജരും കായിക അധ്യാപകനായ 

പ്രവീൺ മാത്യു 

സംബന്ധിച്ചു.ടീമിലെ മറ്റു അംഗങ്ങൾ:

കെ.രേവതി മോഹൻ, കീർത്തന കൃഷ്ണൻ, മാത്യു ഷിനു ,

അഭിജിത്ത് പ്രഭാകരൻ ,എൽ കെ.മുഹമ്മദ് അഫ്സൽ(

നെഹ്റു കോളേജ്) ,കെ.അനഘ ,സി ഉണ്ണിമായ ,എ.നിത്യ ,എ.ശ്രീന ,യദുകൃഷ്ണൻ ,വി .ശ്രീശാന്ത് ,വി എം മിഥുൻ ,കെ.കൃപേഷ് (പിപ്പീൾസ് കോളേജ് മൂന്നാട്) ,കെ.കെ.ശ്രീരാജ് ,ആർ.അർച്ചന (ഡോൺ ബോസ്കോ കോളേജ് അങ്ങാടിക്കടവ്) ,

ടി പി.ആരതി ബ്രണ്ണൻ കോളേജ് തലശ്ശേരി) ,എം ആരോമൽ (എം ജി കോളേജ് ഇരിട്ടി), ടി അനഘ ചന്ദ്രൻ (ഗവ. ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ തലശ്ശേരി) എന്നിവരാണ് ടീമിലെ അംഗങ്ങൾ. കോച്ചുമാർ: രതീഷ് വെള്ളച്ചാൽ ,ബാബു കോട്ടപ്പാറ.

Post a Comment

0 Comments