കാസര്‍കോട് ഗ്രൗണ്ടില്‍ ഡ്രൈവിംഗ് ടെസ്റ്റുകള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തി വച്ചു. വിശദീകരണമായി സന്ദേശമയച്ചത് കൊവിഡ് 19 മൂലമെന്ന വിചിത്ര കാരണം. ഒടുവില്‍ സങ്കേതിക പിഴവെന്ന് തിരുത്തി ആര്‍ടിഒ.
ടെസ്റ്റ് ഗ്രൗണ്ടില്‍ സംവിധാനങ്ങള്‍ ഒരുക്കാനുള്ള കാലതാമസമാണ് ടെസ്റ്റുകള്‍ റദ്ദാക്കാന്‍ കാരണം. സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരായ പ്രതിഷേധം തുടരുന്നതിനിടെയാണ് കാസര്‍കോട് ഇത്തരമൊരു അറിയിപ്പ് അയച്ചത്. അതേസമയം സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം ഇന്ന് മുതല്‍ നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ എവിടെയും ഇന്ന് ടെസ്റ്റുകള്‍ നടന്നിട്ടില്ല. എല്ലായിടത്തും ഡ്രൈവിംഗ് ടെസ്റ്റിനെതിരെ സിഐടിയു നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്. കോഴിക്കോടും ഡ്രൈവിംഗ് സ്‌കൂളുകള്‍ പ്രതിഷേധിച്ചതിനാല്‍ ടെസ്റ്റ് തടസ്സപ്പെട്ടു. പത്തനംതിട്ടയില്‍ സിഐടിയു, ഐഎന്‍ടിയുസി പ്രവര്‍ത്തകരുടെ സംയുക്ത സമരം നടന്നു. സമരക്കാരോട് മാറാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും ടെസ്റ്റ് നടത്താന്‍ സമരക്കാര്‍ അനുവദിച്ചില്ല.
0 Comments