കാസര്‍കോട്: കടുത്ത ചൂടും അമിത മദ്യപാനവും;കാസര്‍കോട്ട് തുടര്‍ച്ചയായ രണ്ടാം ദിവസവും മരണം. കര്‍ണ്ണാടക, ഹാരിപ്പനഹള്ളി സ്വദേശി രുദ്രേഷ് നായിക്(30)ആണ് ഇന്ന് രാവിലെ ചൂരിയിലെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചത്. ഒന്‍പത് വര്‍ഷമായി കാസര്‍കോട്ട് താമസിച്ച് കൂലിപ്പണിയെടുത്ത് വരികയായിരുന്നു ഇദ്ദേഹം. ഇന്നലെ പണിക്ക് പോകാതെ രാവിലെ മുതല്‍ മദ്യപിക്കുകയായിരുന്നു ഇയാള്‍ എന്ന് സഹതൊഴിലാളികള്‍ പറഞ്ഞു. മറ്റുള്ളവരെല്ലാം ജോലിക്ക് പോയി തിരിച്ചെത്തിയപ്പോള്‍ മദ്യലഹരിയിലായിരുന്നു രുദ്രേഷ്. ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്ന് സഹതൊഴിലാളികള്‍ പറഞ്ഞു. രാത്രിയില്‍ ഫാനിന് കീഴില്‍ രുദ്രേഷ് തനിച്ചാണ് ഉറങ്ങിയിരുന്നത്. മറ്റുള്ളവര്‍ ചൂട് സഹിക്കാന്‍ പറ്റാത്തതിനെത്തുടര്‍ന്ന് ടെറസില്‍ കിടന്നുറങ്ങി. വെള്ളിയാഴ്ച രാവിലെ ഉണര്‍ന്ന് താഴെ മുറിയിലെത്തിയപ്പോള്‍ രുദ്രേഷ് ഉറങ്ങിക്കിടക്കുകയായിരുന്നു. തൊട്ടു വിളിച്ചപ്പോള്‍ പോലും ഉണര്‍ന്നില്ല. സംശയം തോന്നി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മരണപ്പെട്ട കാര്യം അറിഞ്ഞത്-സഹതൊഴിലാളികള്‍ പറഞ്ഞു.
ചന്ദ്രനായിക്-ഗംഗേഭായ് ദമ്പതികളുടെ മകനാണ് ദുദ്രേഷ്.
കര്‍ണ്ണാടക സ്വദേശിയും നുള്ളിപ്പാടിക്കു സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ രുദ്രപ്പ (45) സമാനരീതിയില്‍ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാള്‍ റോഡരികില്‍ വീണു കിടന്നാണ് മരണപ്പെട്ടത്.കര്‍ണ്ണാടക മദ്യം കേരളത്തില്‍ നിരോധിക്കപ്പെട്ടതാണെങ്കിലും കാസര്‍കോട്ടും പരിസരങ്ങളിലും വ്യാപകമായി ലഭിച്ചു വരുന്നുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു. ചെറിയതുകക്ക് മദ്യം കിട്ടുന്നതാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ കര്‍ണ്ണാടക മദ്യത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നതെന്ന് അധികൃതരും സമ്മതിക്കുന്നുണ്ട്.
0 Comments