നിരന്തരമായ പരാതി; കോവിഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാനെക്ക

LATEST UPDATES

6/recent/ticker-posts

നിരന്തരമായ പരാതി; കോവിഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാനെക്ക



 പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുന്നെന്ന നിരന്തരമായ പരാതി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധത്തിന് ഉപയോഗിച്ചിരുന്ന വാക്‌സിന്‍ പിന്‍വലിച്ച് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ആസ്ട്രാസെനെക്ക.


വാക്‌സിന്‍ പാര്‍ശ്വ ഫലങ്ങള്‍ക്ക് കാരണമാകുമെന്ന് നിര്‍മ്മാതാക്കളായ ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി കോടതിയില്‍ സമ്മതിച്ചതിന് പിന്നാലെയാണ് കമ്പനി വാക്‌സിന്‍ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ചത്. കൂടുതല്‍ മാറ്റങ്ങളോടെ പുതിയ വാക്‌സിനുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമായത് കൊണ്ടും വാണിജ്യപരമായ കാരണങ്ങള്‍ കൊണ്ടുമാണ് വാക്‌സിന്‍ പിന്‍വലിക്കുന്നത് എന്നാണ് കമ്പനിയുടെ വാദം.

നിര്‍മിക്കപ്പെട്ട വാകിസിനുകള്‍ക്ക് മാര്‍ക്കറ്റിംഗ് അംഗീകാരം ഒഴിവാക്കിയെന്നും തുടര്‍ന്ന് ഇനി ഈ ഗണത്തിലുള്ള വാക്‌സിന്‍ നിര്‍മിക്കില്ല എന്നും കമ്പനി അറിയിച്ചു. ആസ്ട്രാസെനെക്ക എന്ന ബ്രിട്ടീഷ് കമ്പനിയും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും ചേര്‍ന്നാണ് വാക്‌സിന്‍ നിര്‍മിച്ചിരുന്നത്. ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിച്ച കോവിഷീല്‍ഡ് വാക്‌സിനും ഈ കമ്പനിയുടെ സഹകരണത്തോടെയാണ് നിര്‍മിച്ചിരുന്നത്.


ആസ്ട്രാസെനെക്ക നിര്‍മ്മിച്ച വാക്‌സിന്‍ പെട്ടെന്നുള്ള മരണത്തിനും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നവെന്ന് കാണിച്ച് ഇംഗ്ലണ്ടിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും കമ്പനിക്കെതിരെ നിരവധി ആളുകള്‍ പരാതി നല്‍കിയിരുന്നു. വാക്‌സിന്‍ ചിലപ്പോള്‍ രക്തം കട്ട പിടിക്കാനും അത് വഴി ആരോഗ്യപ്രശ്‌നങ്ങളുണ്ടാവാനും കാരണമായേക്കാമെന്ന് കമ്പനി തന്നെ കോടതിയില്‍ സമ്മതിക്കുകയും ചെയ്തിരുന്നു.

Post a Comment

0 Comments