ദുബൈ: യു എ ഇ ഉപ്പളക്കാർ കൂട്ടായ്മ ഖിസൈസ് സൽമാൻ ഫാർസി ഗ്രൗണ്ടിൽ സംഘടിപ്പിച്ച സോക്കർ ലീഗും ഫാമിലി മീറ്റും ചരിത്ര സംഗമമായി. കുക്കാർ പുഴക്ക് വടക്കേ ഭാഗത്തെ മംഗൽപാടി പഞ്ചായത്തിനകത്തെ മുഴുവൻ പ്രദേശത്തെയും ഉൾപ്പെടുത്തി രൂപീകരിക്കപ്പെട്ട യു എ ഇ ഉപ്പളക്കാർ കൂട്ടായ്മയിൽ ഈ പ്രദേശത്ത് നിന്നുള്ള യു എ ഇയിലെ ആയിരത്തിയഞ്ഞൂറോളം പേരാണ് അംഗങ്ങൾ. ഞായറാഴ്ച നടന്ന മെഗാ ഇവന്റിൽ സോക്കർ ലീഗിന് പുറമെ സ്ത്രീകൾക്കായി വടംവലി ഉൾപ്പെടെയുള്ള മത്സരങ്ങളും കുട്ടികൾക്ക് വിവിധങ്ങളായ ഗെയ്മുകളും സംഘടിപ്പിച്ചിരുന്നു. ഉപ്പളക്കാർ പരിധിയിലെ എട്ട് ടീമുകൾ അണിനിരന്ന സോക്കർ ലീഗിൽ യു ബി സോക്കർ കിരീടം നേടിയപ്പോൾ റോയൽസ് മണ്ണംകുഴി റണ്ണേഴ്‌സ് അപ്പായി. യു ബി സോക്കറിന്റെ സഹീർ സ്റ്റാർ പ്ലേയർ ഓഫ് ദി ടൂർണ്ണമെന്റായപ്പോൾ യു ബി സോക്കറിന്റെ ബാത്തി ഫൈനലിലെ കേമനായി. റോയൽസ് മണ്ണംകുഴിയുടെ നിഹാദ്, സിയാദ് സുബൈർ, നൈമു എന്നിവർ യഥാക്രമം ഗോൾഡൻ ബൂട്ട്, എമേർജിങ് പ്ലെയർ, ഗോൾഡൻ ഗ്ലോവ് അവാർഡുകൾ കരസ്ഥമാക്കിയപ്പോൾ യു ബി സോക്കറിന്റെ ബാത്തി ബെസ്റ്റ് ഡിഫൻഡർ അവാർഡിനും എഫ് സി മണിമുണ്ടയുടെ സബീൽ ഗോൾഡൻ ബോൾ അവാർഡിനും അർഹരായി.
0 Comments