കാറഡുക്ക അഗ്രികൾച്ചറൽ വെൽഫെയർ കോ ഓപ്പറേറ്റിവ് സൊസൈറ്റിയിൽ കോടികളുടെ തട്ടിപ്പ്; സി പി എം ലോക്കൽ കമ്മറ്റി അം​ഗമായ സഹകരണസംഘം സെക്രട്ടറി ഒളിവിൽ

LATEST UPDATES

6/recent/ticker-posts

കാറഡുക്ക അഗ്രികൾച്ചറൽ വെൽഫെയർ കോ ഓപ്പറേറ്റിവ് സൊസൈറ്റിയിൽ കോടികളുടെ തട്ടിപ്പ്; സി പി എം ലോക്കൽ കമ്മറ്റി അം​ഗമായ സഹകരണസംഘം സെക്രട്ടറി ഒളിവിൽ
കാസർകോട്: കാറഡുക്ക അഗ്രികൾച്ചറൽ വെൽഫെയർ കോ ഓപ്പറേറ്റിവ് സൊസൈറ്റിയിൽ തട്ടിപ്പ്. സ്വർണപ്പണയ ഇടപാടിലെ കോടികളുടെ തുകയുമായി സഹകരണസംഘം സെക്രട്ടറി മുങ്ങി. സിപിഎം ലോക്കൽ കമ്മറ്റി അം​ഗം കെ. രതീശാണ് 4.75 കോടി (4,75,99,907) രൂപയുമായി മുങ്ങിയത്.

ഭരണസമിതി അം​ഗങ്ങളറിയാതെ തവണകളായി സ്വർണപണയവായ്പ വ്യാജമായി എടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഓഡിറ്റിങിലാണ് തട്ടിപ്പ് വിവരം പുറത്തുവരുന്നത്. പണയപണ്ടം വയ്ക്കാതെ രേഖകൾ ചമച്ച് തുക തട്ടുകയായിരുന്നുവെന്നാണ് വിവരം. തട്ടിപ്പുവിവരം പുറത്തുവന്നതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. സിപിഎം ലോക്കൽ കമ്മറ്റിക്കൂടി രതീശനെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

അന്യായമായി പണം കൈവശപ്പെടുത്തുകയും ഉപഭോക്താക്കളെ ചതിക്കുകയും ചെയ്തുവെന്ന് ചൂണ്ടികാട്ടി രതീശനെതിരേ പ്രസിഡന്റ് കെ. സൂപ്പി ആദൂർ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. ഏപ്രിൽ 29 മുതൽ മേയ് ഒൻപതുവരെയുള്ള സ്വർണപ്പണയവുമായി ബന്ധപ്പെട്ട ഇടപാടിൽ ലഭിച്ച 4.75 കോടി (4,75,99,907) രൂപയുമായി ഇയാൾ മുങ്ങുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.

Post a Comment

0 Comments