ചിത്താരിയിലെ ഗ്യാസ് ചോർച്ച; ഗ്യാസ് മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റും; പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണം

LATEST UPDATES

6/recent/ticker-posts

ചിത്താരിയിലെ ഗ്യാസ് ചോർച്ച; ഗ്യാസ് മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റും; പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണംകാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് -കാസർകോട് സംസ്ഥാന പാതയിൽ സെന്റർ ചിത്താരിയിൽ ഗ്യാസ് ടാങ്കർ ലോറിൽ ഉണ്ടായ ഗ്യാസ് ചോർച്ച മംഗലാപുരത്ത് നിന്നുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്ലാന്റിൽനിന്നുള്ള സുരക്ഷ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.  എല്‍ പി ജി ടാങ്കര്‍ ലോറിയിലെ ഗ്യാസ്  മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു. അഗ്‌നിശമന സേനയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനലെ ഉദ്യോഗസ്ഥരുമെത്തിയാണ് ടാങ്കറുകളിലേക്ക് വാതകം മാറ്റുന്നത്.  


1 കിലോമീറ്റർ ചുറ്റളവിൽ തീ കത്തിക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

സംസ്ഥാന പാതയിൽ മടിയൻ മുതൽ ചാമുണ്ഡിക്കുന്ന് വരെ ഗതാതം നിർത്തിച്ചേച്ചിരിക്കുകയാണ്.പ്രദേശത്തെ വൈദ്യുതി ബന്ധങ്ങളും വിച്ഛേദിച്ചിട്ടുണ്ട്. കളക്ടർ, തഹസിൽദാർ, വില്ലേജ് ഓഫീസർ തുടങ്ങിയവർ കാര്യങ്ങൾ നിയന്ത്രിക്കുന്നുണ്ട്.

Post a Comment

0 Comments