ചിത്താരിയിലെ ഗ്യാസ് ടാങ്കർ ചോർച്ച; സ്ഥിതിഗതികൾ നിയന്ത്രണ വിധേയം; മംഗലാപുരത്ത് നിന്നുള്ള സുരക്ഷ ഉദ്യോഗസ്ഥർ ഉടൻ എത്തും

LATEST UPDATES

6/recent/ticker-posts

ചിത്താരിയിലെ ഗ്യാസ് ടാങ്കർ ചോർച്ച; സ്ഥിതിഗതികൾ നിയന്ത്രണ വിധേയം; മംഗലാപുരത്ത് നിന്നുള്ള സുരക്ഷ ഉദ്യോഗസ്ഥർ ഉടൻ എത്തും



കാഞ്ഞങ്ങാട്: ചിത്താരി ഹിമായത്തുൽ ഇസ്‌ലാം സ്‌കൂളിന് സമീപം പാചക വാതക ഗ്യാസ് ടാങ്കറിലുണ്ടായ വാതക ചോർച്ച അടച്ചു. ഇന്ന് രാവിലെ 7 .30  മണിയോടെയാണ്ഗ്യാസ് ചോർച്ച ഉണ്ടായത്. ഉടൻ തന്നെ കാഞ്ഞങ്ങാട്ടെയും കാസർകോട്ടെയും അഗ്നിശമന സേന സ്ഥലത്തെത്തി. 11  മണിയോടെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. മംഗലാപുരത്ത് നിന്നുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്ലാന്റിൽനിന്നുള്ള സുരക്ഷ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാൽ മാത്രമേ  ചോർച്ച അടച്ചത് സുരക്ഷിതമാണോ എന്ന് വ്യക്തമാവുകയുള്ളു. 

ഗതാഗത നിയന്ത്രണം തുടരുകയാണ്. ചിത്താരിയിലെ മുഴുവൻ സ്ഥാപങ്ങളും അടഞ്ഞു കിടക്കുകയാണ്. സുരക്ഷാ മുൻ കരുതലിന്റെ ഭാഗമായി 500 മീറ്റർ ചുറ്റളവിലെ നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു. അഗ്നിരക്ഷാസേന, സിവിൽ ഡിഫൻസ്, പോലീസ് സംഭവസ്ഥലത്ത് ജാഗ്രതയോടെയുണ്ട്.  മംഗളൂരുവിൽ നിന്ന് വിദഗ്ധർ ഉടൻ എത്തും. ചോർച്ചയുള്ള ടാങ്കറിൽ നിന്നും മറ്റൊരു ടാങ്കറിലേക്ക് പാചകപാതകം മാറ്റേണ്ടി വരുമോ എന്ന കാര്യവും വിദഗ്ധർ എത്തിയാൽ തീരുമാനമാകും.  

സുരക്ഷയുടെ ഭാഗമായി സംസ്ഥാന പാതയിൽ മടിയൻ മുതൽ ചാമുണ്ഡിക്കുന്ന് വരെ ഗതാതം നിർത്തിച്ചേച്ചിരിക്കുകയാണ്.പ്രദേശത്തെ വൈദ്യുതി ബന്ധങ്ങളും വിച്ഛേദിച്ചിട്ടുണ്ട്. കളക്ടർ, തഹസിൽദാർ, വില്ലേജ് ഓഫീസർ തുടങ്ങിയവർ കാര്യങ്ങൾ നിയന്ത്രിക്കുന്നുണ്ട്.

Post a Comment

0 Comments