കാഞ്ഞങ്ങാട് : ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി സിപെറ്റ് ന്റെ കീഴിൽ
മത ഭൗതിക സമന്വയ വിദ്യഭ്യാസ രംഗത്ത് പെൺകുട്ടികൾക്കായുള്ള സ്ഥാപനമായ കൊളവയൽ നിസ്‌വാ വിമൻസ് അക്കാദമിയുടെ നാലാം വാർഷിക സമ്മേളനവും സി.എം.എസ് ബിരുദദാന ചടങ്ങിനും സമാപനം. രണ്ട് ദിവസങ്ങളിലായി കൊളവയൽ ഇട്ടമ്മൽ ബിലാൽ മസ്ജിദ് കോമ്പൗണ്ടിൽ നടന്ന സമ്മേളനം പാണക്കാട് സയ്യിദ് മുയീൻ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
അബ്ദുൽ റഹ്മാൻ ദാരിമി പ്രാർത്ഥന നടത്തി.
കോളേജ് ചെയർമാൻ സി. സുലൈമാൻ അധ്യക്ഷത വഹിച്ചു. ഉസ്മാൻ ഖലീജ് സ്വാഗതം പറഞ്ഞു.ഉസ്താദ് അൻവർ അലി ഹുദവി പുളിയക്കോട് മുഖ്യപ്രഭാഷണം നടത്തി
കോളേജിലുള്ള പി.പി സ്മാരക ലൈബ്രറിയിലേക്ക് സൂറൂർ മൊയ്തു ഹാജി പുസ്തക കൈമാറ്റം ചെയ്തു.വൺഫോർ അബ്ദുൽ റഹിമാൻ,
അബൂബക്കർ കൊളവയൽ,ഖാലിദ് കൂളിയങ്കാൽ,അഷ്‌റഫ് ചിത്താരി,അബ്ദുൽ കരീം,ബി. മുഹമ്മദ്കുഞ്ഞി,സി. മുഹമ്മദ് കുഞ്ഞി,ബി. മജീദ്
,സി.കുഞ്ഞബ്ദുള്ള,
മുഹമ്മദ് പാലക്കി,ഹസ്സൻ കൊത്തിക്കാൽ,അഹ്മദ് കിർമാണി,തായൽ അബ്ദുൽ റഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു. ഹംസ കൊളവയൽ നന്ദി പറഞ്ഞു. രണ്ടാം ദിവസം രാവിലെ പത്ത് മണിക്ക് തുടങ്ങിയ വനിതാ സംഗമം പ്രിൻസിപ്പൽ ആയിഷാ ഫർസാനയുടെ അധ്യക്ഷതയിൽ വനിതാ ലീഗ് സംസ്ഥാന ട്രഷറർ പി.പി.നസീമ ടീച്ചർ ഉദ്ഘാടനം ചെയ്തു. സൈനബ കുറ്റിക്കോൽ മുഖ്യാഥിതിയായിരുന്നു.കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ആബിദ ടീച്ചർ ക്ലാസ്സ് അവതരണം നടത്തി.
കുഞ്ഞാമിന. സി,ഹാജറ സലാം,ഷക്കീല ബദറുദ്ധീൻ, റസിയ , ആയിഷത്ത് ഫൗമീന, സഫീറ, ശാക്കിറ,ഖദീജ,വിജയ ലക്ഷ്മി ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു.
തുടർന്ന് റമദാൻ ക്വിസ് സമ്മാന വിതരണവും, അനുമോദനവും,ഷീ ഫെസ്റ്റ് ഇന്റർ സോൺ പ്രതിഭകളായ വിദ്യാർത്ഥിനികളുടെ കലാ പരിപാടികളും ഇന്റർസോൺ ജേതാക്കൾക്കുള്ള സർട്ടിഫിക്കേറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. വൈകുന്നേരം ഏഴ് മണിക്ക് നടന്ന സമാപന സമ്മേളനത്തിൽ ഫാറൂഖ് വാഫി പ്രാർത്ഥന നടത്തി, സി.സുലൈമാൻ അധ്യക്ഷത വഹിച്ചു. മുഷ്ത്താഖ് ഹുദവി റിപ്പോർട്ട് അവതരിപ്പിച്ചു. കീച്ചേരി അബ്ദുൽ ഗഫൂർ മൗലവി മുഖ്യപ്രഭാഷണം നടത്തി, സി.മുഹമ്മദ് കുഞ്ഞി പാലക്കി ടീച്ചർ ട്രെയിനിങ് കോഴ്സ് പോസ്റ്റർ പ്രകാശനം ചെയ്തു. ബഷീർ വെള്ളിക്കോത്ത്, മുബാറക്ക് ഹസൈനാർ ഹാജി, എ. ഹമീദ് ഹാജി, തായൽ അബ്ദുൽ റഹ്മാൻ ഹാജി, എം.ഹമീദ് ഹാജി, എ. അബ്ദുല്ല, ഹമീദ് കമ്മട്ടിക്കാടത്ത്, എം. കെ അബൂബക്കർ ഹാജി,അബ്ബാസ് കെ. എം,ടിപ് ടോപ് മൊയ്തു ഹാജി,റസാഖ് ബനാന, അഷറഫ് ബനാന തുടങ്ങിയവർ സംബന്ധിച്ചു. ഹസീബ് നന്ദിയും പറഞ്ഞു. .
0 Comments