കാഞ്ഞങ്ങാട് : പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന കേസിൽ പ്രതി ആന്ധ്രയിൽ പിടിയിലായതായി വിവരം . സ്വന്തമായി ഫോൺ ഉപയോഗിക്കാത്ത ഇയാൾ മറ്റൊരാളുടെ ഫോണിൽ നിന്ന് വീട്ടിലേക്ക് ബന്ധപ്പെട്ടതോടെയാണ് പ്രതിയെ പിടികൂടാൻ സാധിച്ചത്.
മെയ് 15ന് പുലർച്ചെ മൂന്ന് മണിയോടെ മുത്തച്ഛൻ പശുവിനെ കറക്കാനായി പോയ സമയത്ത് വീടിൻ്റെ മുൻഭാഗത്തെ വാതിൽ വഴി അകത്തു കടന്ന അക്രമി പെൺകുട്ടിയെ എടുത്ത് അടുക്കള ഭാഗം വഴിയാണ് രക്ഷപ്പെട്ടത്. പിന്നീട് വീട്ടിൽ നിന്ന് 500 മീറ്റർ അകലെ എത്തിച്ച് പീഡിപ്പിച്ച ശേഷം സ്വർണ്ണക്കമ്മൽ ഊരിയെടുത്ത് സ്ഥലം വിടുകയായിരുന്നു.
0 Comments