കണ്ണൂർ: ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്തിയ 1.78 കിലോ ഗ്രാം സ്വർണ്ണവുമായി യുവാവ് അറസ്റ്റിൽ. കാസർകോട് സ്വദേശി മെഹ്റൂഫ് മുഹമ്മദാണ് കണ്ണൂർ വിമാനത്താവളത്തിൽ അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെ അബുദാബിയിൽ നിന്നുമെത്തിയ വിമാനത്തിലെ യാത്രക്കാരനായിരുന്നു മെഹ്റൂഫ്. കണ്ണൂർ വിമാനത്താവളം വഴി വൻതോതിൽ സ്വർണ്ണം കടത്താൻ സാധ്യതയുണ്ടെന്ന വിവരം ലഭിച്ച കസ്റ്റംസും ഡി.ആർ.ഐ.യും നടത്തിയ സംയുക്ത നീക്കത്തിലൂടെയാണ് സ്വർണ്ണം പിടികൂടിയത്.
0 Comments