പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയെ കാഞ്ഞങ്ങാട്ടെത്തിച്ചു

LATEST UPDATES

6/recent/ticker-posts

പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയെ കാഞ്ഞങ്ങാട്ടെത്തിച്ചു


 കാഞ്ഞങ്ങാട് പത്തു വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണ്ണകമൽ കവർന്ന കേസിൽ ആന്ധ്രയിൽ പിടിയിലായ പ്രതിയെ പൊലീസ് കാഞ്ഞങ്ങാട് എത്തിച്ചു. കർണ്ണാടക കുടക് നാപോക് സ്വദേശിയായ സലീമി (35)നെയാണ് അന്വേഷണസംഘം വെള്ളിയാഴ്ച രാത്രി 9 മണിയോടെ കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ഓഫീസിൽ എത്തിച്ചത്. ആന്ധ്രപ്രദേശ് കുർണൂൽ ജില്ലയിലെ അഡോണി റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സലിം പിടിയിലായത്. പ്രതിയെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യുകയാണ്. രാത്രി തന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. ഈ മാസം 15ന് പുലർച്ചെയാണ് ഹൊസ്‌ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു സ്വർണാഭരണം തട്ടിയെടുത്തത്. തുടർന്ന് ഒളിവിൽ പോയ പ്രതി ഫോൺ ഉപയോഗിച്ചിരുന്നില്ല.

മറ്റുള്ളവരുടെ മൊബൈലിൽ നിന്നാണ് ഭാര്യയുമായി സംസാരിച്ചത്. സൈബർ സെലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ആന്ധ്രയിൽ ഉണ്ടെന്ന് കണ്ടെത്തി. ആന്ധ്രയിൽ വെച്ച് മൊബൈൽ ഫോണിൽ ബന്ധുകളെ വിളിച്ചിരുന്നു. ഇത് പ്രതിയെ പിടികൂടാൻ സഹായകമായി. പ്രതിയെ കണ്ടെത്തിയതോടെ കുറ്റാന്വേഷണ രംഗത്ത് പോലീസിന് ഒരു പൊൻതൂവൽ കൂടിയായി.

Post a Comment

0 Comments