കാസർകോട് ജില്ലക്ക് നാൽപത് വയസ്സ്; നീലേശ്വരം താലൂക്ക് ഇന്നും അകലെ

LATEST UPDATES

6/recent/ticker-posts

കാസർകോട് ജില്ലക്ക് നാൽപത് വയസ്സ്; നീലേശ്വരം താലൂക്ക് ഇന്നും അകലെ



നീലേശ്വരം : മെയ് 24 ന് കാസർഗോഡ് ജില്ലക്ക് നാല്പത് വയസ്സ് പൂർത്തിയാകുന്നു. ജില്ല രൂപീകരിക്കുമ്പോൾ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരൻ ഉറപ്പ് നൽകിയ നീലേശ്വരം താലൂക്ക് ഇന്നും യാതാർഥ്യമാകാതെ ചുവപ്പ് നാടയിൽ കുരുങ്ങി കിടക്കുന്നു. ജില്ല രൂപീകരണ സമയത്ത് നീലേശ്വരം ഫർക്ക ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്നവശ്യപ്പെട്ട് സർവ്വകക്ഷി കമ്മറ്റി ഹർത്താൽ ഉൾപ്പെടെയുള്ള സമര പരിപാടികൾ ആഹ്വനം ചെയ്തിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ ഉറപ്പിന് മേൽ ഹർത്താൽ ഒഴിവാക്കുകയായിരുന്നു. ഫർക്ക അടിസ്‌ഥാനത്തിലാണ്‌ സാധാരണ താലൂക്ക് രൂപീകരിക്കുന്നത്. ജില്ലയിൽ ഫർക്കയുടെ ആസ്‌ഥാനമായിരുന്നു നീലേശ്വരം. എന്നാൽ വെള്ളരിക്കുണ്ട് ഒരു വില്ലജ് പോലുമായിരുന്നില്ല. യഥാർഥത്തിൽ, എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് വെള്ളരിക്കുണ്ട് താലൂക്ക് അനുവദിച്ചത്. ജില്ലയിൽ അടുത്ത താലൂക്ക് രൂപീകരിക്കേണ്ടത് നീലേശ്വരത്താണ്. കേരളത്തിൽ താലൂക്ക് നിലവിലില്ലാത്ത ഏക നഗരം നീലേശ്വരമാണ്. നാലു കമീഷനുകൾ നീലേശ്വരം ആസ്‌ഥാനമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോർട് സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിൽ ഹോസ്‌ദുർഗ്, വെള്ളരിക്കുണ്ട് താലൂക്ക് നിലവിലുള്ളപ്പോൾ തൃക്കരിപ്പൂർ മണ്ഡലത്തിൽ ഒരു താലൂക്ക് പോലും നിലവിലില്ല. ഹോസ്‌ദുർഗ് താലൂക്ക് വിഭജിച്ചു നീലേശ്വരം ആസ്‌ഥാനമായി താലൂക്ക് രൂപീകരിക്കാനാണ് തീരുമാനമുണ്ടായത്, എന്നാൽ ചില തൽപര കക്ഷികളുടെ സമ്മർദ്ദമാണ് താലൂക്ക് വെള്ളരിക്കുണ്ടിലേക്ക് കൊണ്ട് പോയത്. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ഇഎംഎസ് മൽസരിച്ചു ജയിച്ചത് അന്നത്തെ നീലേശ്വരം നിയമസഭാ മണ്ഡലത്തിൽ നിന്നായിരുന്നു. ഇഎംഎസിന്റെ വലിയ സ്വപ്‌നമായിരുന്നു നീലേശ്വരം ആസ്‌ഥാനമായ താലൂക്ക് രൂപീകരിക്കുക എന്നത്. അതുകൊണ്ടുതന്നെ, ഇഎംഎസ് അധികാരത്തിൽ വന്ന 1957ൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുളള ആദ്യത്തെ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭ നീലേശ്വരം താലൂക്ക് അനുവദിക്കാൻ കമ്മീഷനെ വെച്ചിരുന്നു. ഈ ആവശ്യത്തിന് ഇപ്പോൾ ആറ് ദശാബ്‌ദങ്ങളുടെ പഴക്കമുണ്ട്. പക്ഷെ, ഇതുവരെ ഫലമുണ്ടായിട്ടില്ല. കേരളത്തിൽ താലൂക്ക് നിലവിലില്ലാത്ത ഏക നഗരമാണ് നീലേശ്വരം. ഇതുവരെ നാലു കമീഷനുകൾ നീലേശ്വരം ആസ്‌ഥാനമായി താലൂക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോർട് സർക്കാറിന് നൽകിയിട്ടുണ്ട്. ചില തൽപര കഷികളുടെ താൽപര്യം സംരക്ഷിക്കാൻ വേണ്ടി ഈ നാലു കമീഷൻ റിപ്പോർട്ടുകളും ഫയലിൽ ഉറങ്ങുന്ന അവസഥയാണ്. ‘1984ൽ നീലേശ്വരം താലൂക്കിനായി മുൻ ജനപ്രതിനിധികളും പ്രമുഖ രാഷ്‌ട്രീയ സാമൂഹിക പ്രവർത്തകരുമായി ടികെ ചന്ദൻ, ചന്തു ഓഫീസർ, എൻകെ കുട്ടൻ, സി കൃഷ്‌ണൻ നായർ, പി കരുണാകരൻ എക്‌സ് എംപി, കെപി സതീഷ് ചന്ദ്രൻ, കെപി ജയരാജൻ, ഡോ. ഇബ്രാഹിം കുഞ്ഞി, എൻ മഹേന്ദ്ര പ്രാതാപ് എന്നിവർ ഉൾപ്പെടുന്ന 101 പേരുടെ ആക്ഷൻ കമ്മിറ്റി രൂപികരിച്ചിരുന്നു. ഈ ആക്ഷൻ കമ്മിറ്റി സർക്കാരിലേക്ക് നിവേദനം നൽകുകയും തുടർന്ന് ദാമോദരൻ നമ്പ്യാർ കമ്മീഷൻ വരികയും അദ്ദേഹം നീലേശ്വരം താലൂക്കിനായി ശുപാർശ ചെയ്യുകയും ചെയ്‌തിരുന്നു‘. ‘8ഓളം പഞ്ചായത്തുകൾ സ്‌ഥിതി ചെയ്യുന്ന ഫർക്ക (ബ്ളോക്കിൽ) ഒരു താലൂക്ക് ഇപ്പോഴും ആയിട്ടില്ല. താലൂക്കിനായി സൗകര്യ പ്രധമായ സ്‌ഥലങ്ങളും ബിൽഡിങ്ങുകളും നീലേശ്വരത്തുണ്ട്. കാസർഗോഡ് ജില്ലയിലെ മൂന്നാമത്തെ ടൗണും സാംസാകാരിക കേന്ദ്രം കൂടിയാണ് നീലേശ്വരം. എട്ടോളം പഞ്ചായത്തുകളുടെ സംഗമ കേന്ദ്രമായ നീലേശ്വരം ആസ്‌ഥാനമായി താലൂക്ക് രൂപീകരിക്കുന്നതിന് ജനപ്രതിനിധികൾ സർക്കാരിൽ സമ്മർദ്ദം ചെലുത്തണം. മടിക്കൈ, ചെറുവത്തുർ, വലിയപറമ്പ, കയ്യൂർ ചീമേനി, തൃക്കരിപ്പൂർ, പിലിക്കോട് എന്നീ പഞ്ചായത്തുകളും നീലേശ്വരം മുൻസിപ്പാലിറ്റിയും ഉൾപ്പെടുത്തി വേണം താലൂക്ക് രൂപീകരിക്കാൻ.

Post a Comment

0 Comments