എം.എസ്.എഫ് സൗത്ത് ചിത്താരി ശാഖ അവാർഡ് ദാനവും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

എം.എസ്.എഫ് സൗത്ത് ചിത്താരി ശാഖ അവാർഡ് ദാനവും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചുകാഞ്ഞങ്ങാട്: എം.എസ്.എഫ് സൗത്ത് ചിത്താരി ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.എച്ച് മുഹമ്മദ്‌ കോയ എക്സിലൻസി അവാർഡ് ദാനവും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. എം.എസ്.എഫ് ജില്ലാ ട്രഷറർ ജംഷീദ് ചിത്താരിയുടെ അധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിർത്തോട് പരിപാടി ഉദ്ഘാടനം ചെയ്തു.

ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് വൺഫോർ അബ്ദുറഹ്മാൻ ഉപഹാര സമർപ്പണം നടത്തി. അലിഫ് ഷീ ക്യാമ്പസ് പ്രിൻസിപ്പൾ ബാസിത്,കേരള സെൻട്രൽ യൂണിവേഴ്സിറ്റി സ്കോളർ ഹുദൈഫ്‌. എം.എ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു. എസ്.എസ്.എൽ.സി,പ്ലസ് ടു, മറ്റ് വിദ്യാഭ്യാസ മേഖലയിൽ മികച്ച വിജയം നേടിയവരെ ചടങ്ങിൽ അനുമോദിച്ചു. മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും സമ്മാനിച്ചു.

പഞ്ചായത്ത്‌ മുസ്ലിം ലീഗ്  ജന സെക്രട്ടറി ബഷീർ ചിത്താരി, വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്‌ ബഷീർ മാട്ടുമ്മൽ, യൂത്ത് ലീഗ് ശാഖ പ്രസിഡന്റ്‌ ഇർഷാദ് സി.കെ, ഉനൈസ്.കെ, ഹസ്സൻ കുഞ്ഞി.ടി എന്നിവർ സംസാരിച്ചു.

Post a Comment

0 Comments