ചിത്താരിയിൽ പള്ളിയിലേക്ക് പോവുകയായിരുന്നയാൾ ബൈക്കിടിച്ച് മരിച്ചു കാഞ്ഞങ്ങാട്: ചിത്താരിയിൽ പള്ളിയിലേക്ക് പോവുകയായിരുന്നയാൾ ബൈക്കിടിച്ചു മരിച്ചു. കർഷക ലീഗ് അജാനൂർ പഞ്ചായത്ത് പ്രസിഡണ്ടും പൗര പ്രമുഖനും മുൻപ്രവാസി വ്യവസായിയുമായ നോർത്ത് ചിത്താരിയിലെ ചെമ്മണംകുണ്ടിൽ അബൂബക്കർ ഹാജി (68)ആണ് മരണപ്പെട്ടത്. ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം. ബൈക്കിൽ ഉണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട് . ഇവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രിയാണ് അപകടം. മയ്യത്ത് മൻസൂർ ആശുപത്രി മോർച്ചറിയിൽ.
0 Comments