അബൂബക്കർ ഹാജിക്ക് കണ്ണീരിൽ കുതിർന്ന വിട; വൻജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം ഖബറടക്കി

അബൂബക്കർ ഹാജിക്ക് കണ്ണീരിൽ കുതിർന്ന വിട; വൻജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം ഖബറടക്കി



 
Published on: 
27 May 2024, 6:43 pm
Published by: ഹാറൂൺ ചിത്താരി 


കാഞ്ഞങ്ങാട്: കർഷക ലീഗ് അജാനൂർ പഞ്ചായത്ത് പ്രസിഡണ്ടും പൗര പ്രമുഖനും മുൻപ്രവാസി വ്യവസായിയുമായ  നോർത്ത് ചിത്താരിയിലെ ചെമ്മണംകുണ്ടിൽ  അബൂബക്കർ ഹാജി (68)യുടെ മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി. ഞായറാഴ്ച രാത്രി ഇശാ നമസ്കാരത്തിനായി നോർത്ത് ചിത്താരി പള്ളിയിലേക്ക് പോകുമ്പോൾ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തലക്ക് ഗുരുതര പരുക്കേറ്റ അബൂബക്കർ ഹാജിയെ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വിദഗ്ദ്ധ ചികിത്സക്കായി മംഗലാപുരത്തേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു.

നോർത്ത് ചിത്താരി മുസ്ലിം ജമാ അത്ത് ഭാരവാഹി, മുസ്ലിം ലീഗ് ശാഖാ  ഭാരവാഹി, എസ് വൈ എസ്  അജാനൂർ പഞ്ചായത്ത് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. 


വളരെ സൗമ്യനായി പെരുമാറുന്നതായിരുന്നു അബൂബക്കർ ഹാജിയുടെ ശൈലി. അവിടെ വലിപ്പച്ചെറുപ്പമെന്ന വേർതിരിവിന് സ്ഥാനമില്ല. വ്യക്തമായ നിലപാടുകളും രാഷ്ട്രീയവും ഉണ്ടെങ്കിലും എതിർ ചേരിയിൽ ഉള്ളവരെപോലും ഏറെ ബഹുമാനത്തോടെയാണ് അദ്ദേഹം കണ്ടിരുന്നത്. മരണ വാർത്ത അറിഞ്ഞത് മുതൽ വൻ ജനാവലിയാണ് അദ്ദേഹത്തിന്റെ മൃതദേഹം സൂക്ഷിച്ച മൻസൂർ ആശുപത്രിയിലും വീട്ടിലും ഒഴുകിയെത്തിയത്. 


ഇന്ന് ഉച്ചക്ക് രണ്ടര മണിയോടെ നോർത്ത് ചിത്താരി ജുമാ മസ്ജിദിൽ നടന്ന മയ്യത്ത് നിസ്കാരത്തിലും ഖബറടക്കത്തിലും പങ്കുകൊണ്ട ജനസഞ്ചയം അബൂബക്കർ ഹാജിയുടെ മഹത്വം വിളിച്ചോതുന്നു. മയ്യത്ത് നിസ്കാരത്തിന് മകൻ നിസാമുദ്ധീൻ നേതൃത്വം നൽകി.


ഭാര്യ: സൗദ. മക്കൾ: ഹനീഫ , ഷരീഫ്, സലീം, മുനീർ എഞ്ചിനീയർ, നിസാമുദ്ധീൻ, മുജീബ്, ബാസിത്ത്, തസ്നി . മരുമക്കൾ: ഫർദാന,തസ്‌ലീമ, റിസ്വാന, ഷബ്ന , തസ്മിയ , ഷഫീക്ക്, ഷഹാന. സഹോദരങ്ങൾ: കുഞ്ഞഹമ്മദ് , അബ്ദുറഹ്മാൻ, സി.എച്ച്. മൊയ്തീൻ, ഖദീജ.


 

Post a Comment

0 Comments