ഋഷിരാജ് സിംഗ്‌ ഐ പി എസ് 31 ന് കാഞ്ഞങ്ങാട്ട്

LATEST UPDATES

6/recent/ticker-posts

ഋഷിരാജ് സിംഗ്‌ ഐ പി എസ് 31 ന് കാഞ്ഞങ്ങാട്ട്



 കാഞ്ഞങ്ങാട് : സാമൂഹ്യ പുരോഗതി ലക്ഷ്യമിട്ട് പുതുതലമുറയെ സർക്കാർ / സർക്കാരിതര സേവന മേഖലയിൽ ഉയർന്ന പദവിയിൽ എത്തിക്കാൻ വിദ്യാഭ്യാസ പ്രവർത്തനത്തിലൂടെ ദിശാബോധം നൽകി വരുന്ന കാഞ്ഞങ്ങാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ലൈവ് കാഞ്ഞങ്ങാട് ന്റെ ANNUAL DAY പരിപാടി ഉദ്‌ഘാടനം ചെയ്യുന്നതിനായി മുൻ ഡി ജി പി ഋഷിരാജ് സിംഗ്‌ ഐ പി എസ് കാഞ്ഞങ്ങാട്ട് എത്തുന്നു. മെയ് 31  ഉച്ചക്ക് 3മണിക്ക് കാഞ്ഞങ്ങാട് ബിഗ് മാളിൽ ആണ് പരിപാടി നടക്കുന്നത്. കഴിഞ്ഞ ഒരു വർഷക്കാലമായി വ്യത്യസ്തമാർന്ന വിദ്യാഭ്യാസ പ്രവർത്തനം നടത്തുന്ന ലൈവ് കാഞ്ഞങ്ങാട് ന്റെ പദ്ധതികളായ ടോപ്പ് 30, മിഷൻ psc തുടങ്ങിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട്‌ അവതരണവും ടോപ്പ് -30 ആദ്യ ബാച്ചിലെ കുട്ടികളുടെ വിഷൻ പ്രസന്റെഷനും ഈ വർഷം തെരെഞ്ഞെടുക്കപ്പട്ടെ ടോപ്പ് -30 സെക്കൻഡ് ബാച്ചിന്റെ പ്രഖ്യാപനവും അടങ്ങിയതാണ് പരിപാടി. പരിപാടിയിൽ ചീഫ് ഗസ്റ്റ്‌ ആയി ലൈവ് തൃക്കരിപ്പൂർ ഫൗണ്ടർ ചെയർമാൻ എ ജി സി ബഷീർ, ലൈവ് മാട്ടൂൽ വൈസ് ചെയർപേഴ്സണും ആൾ ഇന്ത്യൻ വുമൺ അച്ചീവർ അവാർഡ് വിന്നറുമായ ഫാരിശ ടീച്ചർ എന്നിവർ മുഖ്യാതിഥികൾ ആയി സംബന്ധിക്കും.

Post a Comment

0 Comments