കാസർകോട് : മുസ്ലിം സർവീസ് സൊസൈറ്റികാസർഗോഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാസറഗോഡ് ജിയുപിഎസ് വിദ്യാർഥികൾക്കുള്ള സൗജന്യ ബാഗ് വിതരണ ചടങ്ങ് ഉദ്ഘാടനം ജില്ലാ സെക്രട്ടറി കബീർ ചെർക്കളം നിർവഹിച്ചു. മുനിസിപ്പൽ കൗൺസിലർ ജയശ്രീ ടി എൻ. സ്കൂൾഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചറിന് ബാഗ് കൈമാറി. സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ നാലര പതിറ്റാണ്ടുകളായി കേരളത്തിൽ അകത്തും പുറത്തും പ്രവർത്തിച്ചിരുന്ന മുസ്ലിം സംഘടനയാണ് എംഎസ്എസ്. യൂണിറ്റ് പ്രസിഡണ്ട് ഹനീഫ് പി എം അധ്യക്ഷനായിരുന്നു. പിടിഎ പ്രസിഡണ്ട് റാഷിദ് പൂരണം സ്വാഗതം പറഞ്ഞു മുനിസിപ്പൽ കൗൺസിലർ ഹസീന നൗഷാദ് മുഖ്യാതിഥിയായിരുന്നു. എം എസ് എസ് സെക്രട്ടറി സമീർ ആമസോണിക്. നാസർ ചെമ്മനാട്. ഷാഫി ബിസ്മില്ല. മുനീർ ബിസ്മില്ല എ കെ ഫൈസൽ. സമീർ അറഫ. അബ്ദുറഹ്മാൻ മാർക്ക് .നാസർ ലിൻ ഷോപ്പ്, ലൈജു മോൻ കെ സി. ശ്രീകുമാർ എ. സുരേഖ കെ. രേഷ്മ ബി. ആശ ബാബു. സുനിൽകുമാർ. അമിതദാ ത്ത്. ഷാജി. സ്കൂൾ അധികൃതരും പരിപാടിയിൽ പങ്കെടുത്തു .
0 Comments