വ്യാഴാഴ്‌ച, മേയ് 30, 2024


 ന്യൂഡൽഹി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരം എം.പി ശശി തരൂരിന്‍റെ പേഴ്സണൽ അസിസ്റ്റന്‍റ് (പി.എ) അറസ്റ്റിൽ. 800 ഗ്രാം സ്വർണവുമായാണ് പേഴ്സണൽ അസിസ്റ്റന്‍റ് ശിവകുമാർ പ്രസാദും കൂട്ടാളിയും പിടിയിലായത്.


ഡൽഹി ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പിടികൂടിയ സ്വർണത്തിന് 55 ലക്ഷം രൂപ വില കണക്കാക്കുന്നതായാണ് റിപ്പോർട്ട്.


വിദേശത്ത് നിന്നെത്തിയ ആളുടെ പക്കൽ നിന്ന് സ്വർണം സ്വീകരിക്കുന്നതിനിടെയാണ് ശിവകുമാർ പിടിയിലാകുന്നത്. സ്വർണം സംബന്ധിച്ച് മതിയായ വിശദീകരണം നൽകാൻ ശിവകുമാറിന് സാധിച്ചില്ലെന്നാണ് ലഭിക്കുന്ന വിവരം.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ