കാസർകോട് ജില്ലയിൽ ഹോമിയോ വകുപ്പിന് ജനകീയമുഖം നൽകിയ ഡോക്ടർ ഷീബ നാസിം വിരമിക്കുന്നു

LATEST UPDATES

6/recent/ticker-posts

കാസർകോട് ജില്ലയിൽ ഹോമിയോ വകുപ്പിന് ജനകീയമുഖം നൽകിയ ഡോക്ടർ ഷീബ നാസിം വിരമിക്കുന്നു
ബേക്കൽ: കാസർകോട് ജില്ലയിൽ ഹോമിയോ വകുപ്പിന് ജനകീയമുഖം നൽകിയ ഡോക്ടർ ഷീബ നാസിം നാളെ സർവീസിൽനിന്നും വിവരമിക്കുന്നു.  ഷീബ 2006 ൽ  തുടങ്ങിയ സർവീസിൽ നിരവധി നേട്ടങ്ങൾ ഹോമിയോപ്പതി വകുപ്പിന് ഉണ്ടാക്കിക്കൊടുക്കാൻ സാധിച്ചത് ഡോക്ടർ ഷീബയുടെ ആത്മാർത്ഥതയും പരിശ്രമവും കൊണ്ടാണ്. കളനാട് ഹോമിയോ ഡിസ്പെൻസറിയെ ആശുപത്രിയായി ഉയർത്തുകയും കേരളത്തിൽ തന്നെ ആദ്യ ഐ.എസ്.ഒ സർട്ടിഫൈഡ് ആയ ഡിസ്പെൻസറി ആയി നായന്മാർമൂല ഡിസ്പെൻസറിയെ മാറ്റിയെടുത്തതും ഇവരുടെ നേട്ടങ്ങളിൽ പെടുന്നു. പള്ളിക്കര ഹോമിയോ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻറ്റ് വെൽനസ്സ് സെൻറ്ററായി ഉയർത്തപെട്ടു. എൻ .എ .ബി .എച്ച് ആയുഷ് എൻട്രിലെവൽ സർട്ടിഫിക്കേഷന് ഈ വർഷം പരിഗണിച്ച ആശുപത്രികളിൽ ഒന്നാണ് പള്ളിക്കര ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറി.

ജോലി ചെയ്ത സ്ഥാപനങ്ങളിലെല്ലാം തന്നെ മികച്ച സർവീസ് നൽകി ഒരു ജനകീയ മുഖം ജനങ്ങളുടെ ഹൃദയത്തിൽ സൃഷ്ടിക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട് .


കാസറഗോഡ് ജില്ലയിലെ പള്ളിക്കര ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറിയിൽ നിന്നും ചീഫ് മെഡിക്കൽ ഓഫീസറായാണ് ഷീബ നാളെ റിട്ടയർ ചെയ്യുന്നത്. 

ഡോക്ടർ ഷീബ നാസിമിന് കാസറഗോഡ് ജില്ല കെ .ജി എച്ച് .എം .ഒ. എ യാത്രയയപ്പ് നൽകി. കാഞ്ഞങ്ങാട് രാജ് റസിഡൻസിയിൽ വെച്ച് നടത്തിയ പരിപാടിയിൽ കാസറഗോഡ് ജില്ല കെ. ജി എച്ച് .എം .ഒ. എ .പ്രസിഡൻറ് 

ഡോ.രതീഷ് പി. അധ്യക്ഷത വഹിച്ചു . കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയിൽ നിന്ന് സൂപ്രണ്ട് ആയി റിട്ടയർ ചെയ്ത ഡോ .സുലേഖ രാമകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു . കെ ജി എച്ച് എം ഒ. എ ജില്ലാ സെക്രട്ടറി ഡോ.മുജീബ് റഹ്മാൻ സി .എച്ച് സ്വാഗതഭാഷണം നടത്തി .  സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ഡോ.വിപിൻ രാജ് , വൈസ് പ്രസിഡൻറ് ഡോ .നാദിറ എ, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ഡോ.ശോഭ കെ , ഡോ.സുജയ നായർ 

ഡോ.സ്മിതവേലായുധൻ, ഡോ .അളക എം അജയ്, ഡോ.ശ്രുതിമോൾ വി.എസ്, ഡോ ജെസ്ന എച്ച് എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. ട്രഷറർ ഡോ.ജാരിയ റഹ്മത്ത് എ.ജെ. നന്ദി അറിയിച്ച് സംസാരിച്ചു .

Post a Comment

0 Comments