കാഞ്ഞങ്ങാട് : ജൂൺ 13, 14, 15 തീയ്യതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന നാലാമത് ലോക കേരള സഭയിലേക്ക് കാഞ്ഞങ്ങാട് അതിഞ്ഞാൽ സ്വദേശിയും. അതിഞ്ഞാലിലെ പ്രമുഖ കുടുംബമായ പി എം കുടുംബത്തിലെ പി എം ഫാറൂഖിനെ ലോക കേരള സഭാംഗമാ യി സർക്കാർ നോമിനേറ്റ് ചെയ്‌തു. എംഎസ് എഫിലൂടെ വളർന്നുവന്ന ഫാറൂഖ് ഇപ്പോൾ ഐഎൻഎൽ പ്രവാസി ഘടകമായ ഐ എം സി സി | യു എ ഇ കമ്മിറ്റി ജനറൽ സെക്രട്ടറിയാണ്. അബുദാബി അതിഞ്ഞാൽ മുസ്‌ലിം ജമാഅത്ത് കമിറ്റി സെക്രട്ട റി കൂടിയായ ഫാറുഖ് പ്രവാസ ലോകത്തെ അതിഞ്ഞാൽ ക്കാരുടെ കൂട്ടായ്‌മ നടത്തുന്ന അതിഞ്ഞാൽ പ്രവാസി ഫെസ്റ്റിന്റെ കൺവീനർ കൂടിയാണ്. അബുദാബിയിലെ പ്രവാസികൂട്ടായ്‌മയിലെ നിറ സാന്നിധ്യമായ ഫാറൂഖ് മികച്ച സംഘാടകൻ കൂടിയാണ്.
1 Comments
Congratulations
ReplyDelete