അവധിക്കാല തിരിക്ക് പരിഗണിച്ച് പാറ്റ്‌നയില്‍ നിന്ന് മംഗളൂരുവിലേക്ക് സ്‌പെഷല്‍ ട്രെയിന്‍; നീലേശ്വരത്തും കാഞ്ഞങ്ങാട്ടും കാസര്‍കോട്ടും സ്‌റ്റോപ്പ്

LATEST UPDATES

6/recent/ticker-posts

അവധിക്കാല തിരിക്ക് പരിഗണിച്ച് പാറ്റ്‌നയില്‍ നിന്ന് മംഗളൂരുവിലേക്ക് സ്‌പെഷല്‍ ട്രെയിന്‍; നീലേശ്വരത്തും കാഞ്ഞങ്ങാട്ടും കാസര്‍കോട്ടും സ്‌റ്റോപ്പ്അവധിക്കാല യാത്രാതിരക്ക് പരിഗണിച്ച് ബീഹാറിലെ പാറ്റ്‌നയില്‍ നിന്ന് ഷൊര്‍ണൂര്‍ വഴി മംഗളൂരുവിലേക്കും തിരിച്ചും പ്രത്യേക വണ്ടി അനുവദിച്ചു. വണ്ടി നമ്പര്‍ 03243 പാറ്റ്‌നയില്‍ നിന്ന് ജൂണ്‍ ഒന്ന് ശനി രാത്രി 11. 30 ന് പുറപ്പെട്ട്. നാലാം തീയതി രാവിലെ 7 മണിക്ക് മംഗളൂരുവിലെത്തും. തിരിച്ചുള്ള 03244 നമ്പര്‍ വണ്ടി മംഗളൂരുവില്‍ നിന്നും ജൂണ്‍ നാല് ചൊവ്വ രാത്രി 8 മണിക്ക് പുറപ്പെട്ട് 7 ന് രാവിലെ 5.30 ന് പാറ്റ്‌നയില്‍ എത്തും. ജില്ലയില്‍ കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. റിസര്‍വേഷന്‍ ആരംഭിച്ചു. മംഗളൂരു ഭാഗത്തേക്ക് നീലേശ്വരം (04.28), കാഞ്ഞങ്ങാട് (04.41), കാസര്‍കോട്(05.02). ജൂണ്‍ നാലിന് കണ്ണൂര്‍ ഭാഗത്തേക്ക് കാസര്‍കോട് രാത്രി 20.40, കാഞ്ഞങ്ങാട് 21.00, നീലേശ്വരം 21.09

Post a Comment

0 Comments