കാസർകോട് വോട്ടെണ്ണൽ കേന്ദ്രത്തെക്കുറിച്ച് എൽ.ഡി.എഫ്-യു.ഡി.എഫ് പരാതി

LATEST UPDATES

6/recent/ticker-posts

കാസർകോട് വോട്ടെണ്ണൽ കേന്ദ്രത്തെക്കുറിച്ച് എൽ.ഡി.എഫ്-യു.ഡി.എഫ് പരാതി



പെരിയ: കാസർകോട് പാർലമെന്‍റ് മണ്ഡലത്തിന്റെ വോട്ടെണ്ണൽ കേന്ദ്രത്തെ കുറിച്ച് എൽ.ഡി.എഫ്-യു.ഡി.എഫ് സ്ഥാനാർഥികൾക്ക് പരാതി.

കൗണ്ടിങ് സെന്‍ററിലെ ടാബുലേഷൻ ടേബിളിൽ സ്ഥാനാർഥികളുടെ ഏജന്‍റുമാർക്ക് ഇരിക്കാൻ കസേരയില്ല. അവിടെയാണ് എണ്ണുന്ന വോട്ടുകൾ കമ്പ്യൂട്ടറിലേക്ക് അപ് ലോഡ് ചെയ്യുന്നത്. അത് നേരിട്ടു കാണാനുള്ള അവസരം ഇല്ല -യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

ഇടുങ്ങിയ മുറിയിലാണ് വോട്ടെണ്ണൽ നടക്കുന്നത് എന്ന് എൽ.ഡി.എഫ് സ്ഥാനാർഥി എം.വി ബാലകൃഷ്ണൻ പറഞ്ഞു.

രാജ്മോഹൻ ഉണ്ണിത്താൻ തെരഞ്ഞെടുപ്പ് നിരീക്ഷകന് പരാതി നൽകി.

Post a Comment

0 Comments