ന്യൂഡൽഹി: അടുത്ത 5 വർഷം നമ്മുടെ മഹാരാജ്യം ആരു ഭരിക്കുമെന്ന് വ്യക്തമാകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകളിൽ ആദ്യ ട്രെൻഡ് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് അനുകൂലം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തുടക്കം മുതൽ മികച്ച ലീഡ് നിലനിർത്തിയാണ് എൻഡിഎ മുന്നണിയുടെ മുന്നേറ്റം. വലിയ പ്രതീക്ഷകളോടെ രൂപീകരിച്ച ഇന്ത്യാ സഖ്യം ഭേദപ്പെട്ട പ്രകടനവുമായി ആദ്യ ഘട്ടത്തിൽ സാന്നിധ്യം അറിയിക്കുന്നുണ്ട്.
വോട്ടെണ്ണൽ ഒരു മണിക്കൂറിനോട് അടുക്കുമ്പോൾ ലീഡ് നിലയിൽ എൻഡിഎ മുന്നണി കേവല ഭൂരിപക്ഷം പിന്നിട്ടെങ്കിലും പിന്നീട് പിന്നാക്കം പോയി. നിലവിൽ 270ഓളം സീറ്റുകളിലാണ് അിവർ ലീഡ് ചെയ്യുന്നത്. ഘട്ടം ഘട്ടമായി മുന്നോട്ടു വരുന്ന ഇന്ത്യ മുന്നണി ഇരുന്നൂറോളം സീറ്റുകളിൽ മുന്നിലാണ്.
0 Comments