മല്‍സരിച്ച മൂന്നിടങ്ങളിലും മുന്നേറി മുസ്ലിം ലീഗ്

LATEST UPDATES

6/recent/ticker-posts

മല്‍സരിച്ച മൂന്നിടങ്ങളിലും മുന്നേറി മുസ്ലിം ലീഗ്



കോഴിക്കോട്: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് മല്‍സരിച്ച മൂന്ന് മണ്ഡലങ്ങളിലും മുന്നേറുന്നു.  കേരളത്തിലെ മലപ്പുറം, പൊന്നാനി മണ്ഡലങ്ങള്‍ക്കു പുറമേ തമിഴ് നാട്ടിലെ രാമനാഥപുരത്താണ് ലീഗ് മല്‍സരിച്ചിരുന്നത്. പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീര്‍ 48,527 വോട്ടുകള്‍ക്കും പൊന്നാനിയില്‍ അബ്ദുസ്സമദ് സമദാനി 31,883 വോട്ടുകള്‍ക്കും വ്യക്തമായ മേധാവിത്വം പുലര്‍ത്തി മുന്നേറുകയാണ്.


എന്നാല്‍, ഡിഎംകെ മുന്നണിയില്‍ മല്‍സരിച്ച തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി നവാസ് കനിക്ക് നിലവില്‍ 5,462 വോട്ടുകളുടെ ലീഡാണുള്ളത്. മൂന്നും മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റുകളാണ് മൂന്നു മണ്ഡലങ്ങളും.

Post a Comment

0 Comments