സ്മൃതി ഇറാനി തോൽവിയിലേക്ക്

LATEST UPDATES

6/recent/ticker-posts

സ്മൃതി ഇറാനി തോൽവിയിലേക്ക്



ലക്നൗ : ലോക‌സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട് അമേഠിയിലെ ബിജെപി സ്ഥാനാർഥി സ്മൃതി ഇറാനി. സിറ്റിംഗ് എംപിയും കേന്ദ്ര മന്ത്രിമായ സ്മൃതി ഇറാനി വൻ തോൽവിയിലേക്കാണ് നീങ്ങുന്നത്.രാജ്യം മുഴുവൻ ഉറ്റുനോക്കിയ പോരാട്ടത്തിൽ 60000 അധികം വോട്ടിന് സ്മൃതി ഇറാനി പിന്നിലാണ്. കോൺഗ്രസ് സ്ഥാനാർഥി കിഷോർ ലാൽ ആണ് ലീഡ് ചെയ്യുന്നത്. ബി.എസ്.പിയുടെ നാനെ സിങ് ചൗഹാനാണ് മൂന്നാം സ്ഥാനത്തുള്ളത്.

2019 തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ അട്ടിമറിച്ചായിരുന്നു സ്‌മൃതി സീറ്റ് പിടിച്ചത്. 55,120 വോട്ടിൻറെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. 4.13 ലക്ഷം വോട്ടായിരുന്നു ആ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി നേടിയത്.


1981 മുതൽ കോൺഗ്രസ് തുടർച്ചയായി വിജയിച്ച മണ്ഡലമായിരുന്നു അമേഠി. സഞ്ജയ് ഗാന്ധിയും രാജീവ് ഗാന്ധിയും മാറി മാറി മത്സരിച്ച അമേത്തിയിൽ 1998ലാണ് ആദ്യമായി ഒരു ബിജെപി സ്ഥാനാർഥി വിജയിച്ചത്. പിന്നീട് 1999ൽ നടന്ന തിരഞ്ഞെടുപ്പ് മുതൽ അമേഠിയിൽ കോൺഗ്രസ് ആധിപത്യം പുലർത്തുകയായിരുന്നു. 2014ലെ ബിജെപി തരംഗത്തിൽ പോലും അമേഠി കോൺഗ്രസിനെ കൈവിട്ടില്ല. 2014ൽ രാഹുൽ ഗാന്ധി സ്മൃതി ഇറാനിയോട് ഒരുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എന്നാൽ 2019ൽ കാര്യങ്ങൾ മാറിമറിഞ്ഞു. രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി സ്‌മൃതി വീണ്ടും അമേഠിയുടെ എംപിയായി. മണ്ഡലം വീണ്ടും കോൺഗ്രസിൻ്റെ കൈപിടിക്കുമെന്ന തരത്തിലാണ് നിലവിലെ ഫലസൂചനകൾ.



Post a Comment

0 Comments