“സ്നേഹ തണലിൽ പത്ത് വർഷം; അബുദാബി കാസ്രോട്ടാർ കൂട്ടായ്മ ഇനി ഇവർ നയിക്കും.

LATEST UPDATES

6/recent/ticker-posts

“സ്നേഹ തണലിൽ പത്ത് വർഷം; അബുദാബി കാസ്രോട്ടാർ കൂട്ടായ്മ ഇനി ഇവർ നയിക്കും.



അബൂദാബി: സ്വദേശത്തും വിദേശത്തും മാതൃകാപരമായ ചാരിറ്റി പ്രവർത്തനങ്ങൾ കൊണ്ടും, രക്തദാന, കലാ കായിക മേഖലയിലും  കഴിഞ്ഞ ഒൻമ്പത്  വർഷങ്ങളായി  പ്രശംസ നേടിയ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന അബുദാബി കാസ്രോട്ടാർ കൂട്ടായിമക്ക് 2024-2025

വർഷത്തേക്കുള്ള പുതിയ ബോർഡ് ഡയറക്ടറേറ്റ് അംഗങ്ങളെ തെരെഞ്ഞെടുത്തു,

അബുദാബി മദിന സായിദ് സ്‌മോക്കി കഫെയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ

ബോർഡ് ഡയറക്ക്റ്ററേറ്റ് ചെയർമാനായി ഡോ: അബൂബക്കർ കുറ്റിക്കോൽ നെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു,വൈസ് ചെയർമാൻമാരായി അബ്ദുൽ ലത്തീഫ് സി.എ, ഹസീബ് അതിഞ്ഞാൽ, അബ്ദുൽ കാദർ ബേക്കൽ ഷെരീഫ് കൊളിയാട് ബോർഡ് ഡയറക്ടർമാരായി അഷ്‌റഫ് കൊത്തിക്കാൽ ,അഹമ്മദ് ആസിഫ് മേൽപറമ്പ്,ഇർഷാദ് മുഹമ്മദ്, ഇഖ്ബാൽ പള്ളം ,മുഹമ്മദ് പടന്ന ,സമദ് കുറ്റിക്കോൽ,ഷഹീർ ഫനാർ,ഷഫീഖ് മുക്കൂട് ,ഹാരിസ് കുണ്ടാർ എന്നിവരെയും,പ്രസിഡന്റായി മുഹമ്മദ് ആലംപാടി,സെക്രട്ടറി-അബ്ദുല്ല നടുകുന്നിൽ ,ട്രഷറർ- സൈനു ബേവിഞ്ച,ഓർഗനൈസിംഗ് സെക്രട്ടറി ഗരീബ് നവാസ്,വൈസ്:പ്രസിഡന്റ് മാരായി  കയ്യൂ കാസർഗോഡ് ,ഷഫീക് കോവ്വൽ, മഹ്‌റൂഫ് എം ഡി ,നൗഷാദ് ബന്ദിയോട് ,സാബിർ ജർമൻ, ‌ജോ: സെക്രട്ടറിമാരായി തസ്‌ലി അരിക്കാടി , ഹസീ ആദൂർ,ചെപ്പു ശരീഫ് ,റാഷി ബെവിഞ്ച, സമീർ താജ് എന്നിവരെയും തെരെഞ്ഞെടുത്തു.


അഷ്‌റഫ്‌ കറാഡ്ഡുക്ക റിട്ടേർണിംഗ് ഓഫീസറായി നിയന്ത്രിച്ച തിരഞ്ഞെടുപ്പ് യോഗത്തിന് മുഹമ്മദ് ആലംപാടി അദ്യക്ഷത വഹിച്ചു,സകീർ കമ്പാർ ഉൽഘടനം നടത്തിയ ചടങ്ങിന് സൈനു ബെവിഞ്ച നന്ദി പ്രകാശിപ്പിച്ചു.

Post a Comment

0 Comments