ചിത്താരി ഡയാലിസിസ് സെൻ്ററിന് സഹായ ഹസ്തവുമായി കുവൈറ്റ് കാഞ്ഞങ്ങാട് മുസ്ലിം സാധു സംരക്ഷണ സംഘം

LATEST UPDATES

6/recent/ticker-posts

ചിത്താരി ഡയാലിസിസ് സെൻ്ററിന് സഹായ ഹസ്തവുമായി കുവൈറ്റ് കാഞ്ഞങ്ങാട് മുസ്ലിം സാധു സംരക്ഷണ സംഘംകാഞ്ഞങ്ങാട്: ചിത്താരി പാവപ്പെട്ട വൃക്ക രോഗികൾക്ക് ആശ്വാസമായി നാടിൻ്റെ വെളിച്ചമായി മാറിയ ചിത്താരി ഡയാലിസിസ് സെൻ്ററിന് കാരുണ്യത്തിൻ്റെ കൈനീട്ടവുമായി കുവൈറ്റ് കാഞങ്ങാട് മുസ്ലീം സാധു സംരക്ഷണ സംഘം    കഴിഞ്ഞ 53 വർഷമായി കുവൈറ്റിൽ പ്രവർത്തിച്ച് വരുന്നു കുവൈറ്റ് കാഞങ്ങാട് മുസ്ലീം  സാധു സംരക്ഷണ സംഘം നിരവധി കാരുണ്യ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത് അതിൻ്റെ ഭാഗമായി സൗത്ത് ചിത്താരിയിൽ പ്രവത്തിച്ച് വരുന്ന ചിത്താരി ഡയാലിസിസ് സെൻ്റെറിൻ്റെ കാരുണ്യത്തിൻ്റെ കൈത്താങ്ങ് പദ്ധതിയിൽ പങ്കാളിയായി കൊണ്ടാണ് പാവപ്പെട്ട വൃക്ക രോഗികൾക്ക് വേണ്ടി ധന സഹായം നൽകിയത് ചിത്താരി ഡയാലിസിസ് സെൻ്റെറിലെത്തിയ സാധു സംരക്ഷണ സംഘം  പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ആവിക്കൽ സെക്രട്ടറി സിറാജ് ചുള്ളിക്കര ട്രഷറർ  CH മുഹമ്മദ് കുഞ്ഞി എന്നിവർ ചേർന്ന് ഡയാലിനിസ് സെൻ്റെർ അഡ്മിന സ്ട്രേറ്റർ ഷാഹിദ് പുതിയ വളപ്പിന് ഫണ്ട് കൈമാറി

Post a Comment

0 Comments