'മോദി തീരുമാനിച്ചു ഞാൻ അനുസരിക്കുന്നു'; സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും, ഡൽഹിയിലേക്ക് യാത്രതിരിച്ചു

LATEST UPDATES

6/recent/ticker-posts

'മോദി തീരുമാനിച്ചു ഞാൻ അനുസരിക്കുന്നു'; സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും, ഡൽഹിയിലേക്ക് യാത്രതിരിച്ചു
തിരുവനന്തപുരം: തൃശൂർ ലോക്സഭ മണ്ഡലത്തിലെ നിയുക്ത എം.പി സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. മോദി തീരുമാനിച്ചു താൻ അനുസരിക്കുന്നുവെന്നായിരുന്നു ഡൽഹിയിലേക്കുള്ള യാത്ര​യെക്കുറിച്ച് സുരേഷ് ഗോപി പ്രതികരിച്ചത്.


ഇന്ന് ഉച്ചക്ക് പന്ത്രണ്ടരക്ക് തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലേക്ക് പോകുന്ന വിമാനത്തിലാവും സുരേഷ് ഗോപി യാത്രതിരിക്കുക. ഉച്ചക്ക് പതിനൊന്നരക്ക് ചായസൽക്കാരത്തിന് എത്താനാണ് മോദി നിർദേശിച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞു.


ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നാം എ​ൻ.​ഡി.​എ സ​ർ​ക്കാ​ർ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 7.15ന് ​അ​ധി​കാ​ര​മേ​ൽ​ക്കും. 45 മി​നി​റ്റ് നീ​ണ്ടു​നി​ൽ​ക്കു​ന്ന ച​ട​ങ്ങി​ൽ നി​യു​ക്ത പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം 30ഓ​ളം മ​ന്ത്രി​മാ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തേ​ക്കും. പി​ന്നീ​ട് ന​ട​ക്കു​ന്ന മ​ന്ത്രി​സ​ഭ വി​ക​സ​ന​ത്തി​ലാ​യി​രി​ക്കും മ​റ്റു മ​ന്ത്രി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യെ​ന്ന് ബി.​ജെ.​പി കേ​ന്ദ്ര​ങ്ങ​ൾ അ​റി​യി​ച്ചു.


പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന് ശേ​ഷം തു​ട​ർ​ച്ച​യാ​യി മൂ​ന്നാം​ത​വ​ണ പ്ര​ധാ​ന​മ​ന്ത്രി​യാ​കു​ന്ന മോ​ദി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​ടെ ഭ​ര​ണ​ത്ത​ല​വ​ന്മാ​ർ അ​ട​ക്ക​മു​ള്ള​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി എ​ത്തും.

Post a Comment

0 Comments