തൃശൂർ: സോഷ്യൽ മീഡിയയിൽ പരിചയപെട്ട യുവ വനിതാ ഡോക്ടറിൽനിന്ന് ഏഴ് ലക്ഷം രൂപയും 30 പവൻ സ്വർണവും തട്ടിയെടുത്ത വ്ലോഗ്ഗർ ‘ഫുഡി മേനോൻ’ അറസ്റ്റിൽ. എറണാകുളം കടവന്ത്ര കാടായിക്കൽ ജയശങ്കർ മേനോൻ ആണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. അഭിഭാഷകൻ കൂടിയായ ഇയാൾ ഫുഡി മേനോൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനാണ്. ഏഴ് ലക്ഷത്തിലധികം രൂപയും സ്വർണവും തട്ടിയെടുത്തെന്ന തൃശൂർ സ്വദേശിനിയായ ഡോക്‌ടറുടെ പരാതിയിലാണ് പോലീസ് നടപടി.
ഇരുവരും തമ്മിലുള്ള സെൽഫി ഫോട്ടോ ഇൻസ്‌റ്റഗ്രാമിൽ പങ്കുവയ്ക്കും എന്ന് ഭീഷണിപ്പെടുത്തി പലതവണയായി 7 ലക്ഷത്തിധികം രൂപ തട്ടിയെടുത്തുവെന്നാണ് വനിത ഡോക്‌ടറുടെ പരാതി. യുവതിയുമായുള്ള സൗഹൃദം മുതലെടുത്തായിരുന്നു ഇയാളുടെ തട്ടിപ്പ്. കഴിഞ്ഞ വർഷം ജനുവരി 14 മുതൽ ഡിസംബർ 30 വരെ പ്രതി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടി.
ബാങ്ക് മുഖേനയാണ് പ്രതി 7,61,600 രൂപ കൈപ്പറ്റിയിട്ടുള്ളത്. പരാതിക്കാരിയുടെ ATM കാർഡ് വാങ്ങിയും പ്രതി പണം വലിച്ചതായി പൊലീസ് പറയുന്നു. ഇത് കൂടാതെയാണ് 30 പവനോളം സ്വർണവും ഇയാൾ തട്ടിയെടുത്തത്.
‘ഫുഡി മേനോൻ’ എന്ന പേരിൽ ഇൻസ്‌റ്റഗ്രാമിലും ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഫുഡ് വ്ലോഗുകളിലൂടെ ജനങ്ങൾക്ക് പരിചിതനായ വ്യക്തിയാണ് ജയശങ്കർ മേനോൻ.
0 Comments