ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: ആന്ധ്രാ സ്വദേശിയും സുഹൃത്തും പിടിയില്‍

LATEST UPDATES

6/recent/ticker-posts

ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: ആന്ധ്രാ സ്വദേശിയും സുഹൃത്തും പിടിയില്‍



വിതുരയില്‍ ഏഴുമാസം പ്രായമുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ആന്ധ്രാ സ്വദേശിയും സുഹൃത്തും പോലീസ് പിടിയില്‍. ആന്ധ്ര സ്വദേശികളായ ഈശ്വരപ്പയെയും രേവണ്ണയെയുമാണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ 8.45 നായിരുന്നു സംഭവം. വിതുര തോട്ടമുക്ക് സ്വദേശി ഷാനിന്റെ ഇളയമകളെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്.


വീട്ടില്‍ ഇരുന്ന് കളിച്ചുക്കൊണ്ടിരുന്നതിനിടെ കുഞ്ഞിന്റെ കാലില്‍ പിടിച്ച് വലിച്ചുകൊണ്ട് പോകാന്‍ പ്രതികള്‍ ശ്രമം നടത്തുകയായിരുന്നു. സംഭവ സമയത്ത് ഷാനും ഭാര്യയും രണ്ട് കുട്ടികളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മൂത്ത മകള്‍ക്ക് ഭക്ഷണം കൊടുക്കുകയായിരുന്നതിനാള്‍ ഇളയ മകളിലേക്ക് ശ്രദ്ധ എത്തിയില്ല. ഈ സമയം കുട്ടിയുടെ അടുത്തേക്ക് ഇഴഞ്ഞ് വന്നാണ് ഈശ്വരപ്പ കാലില്‍ പിടിച്ച് വലിച്ചത്. സംഭവം പെട്ടന്ന് ഷാനിന്റെ ശ്രദ്ധയില്‍പെട്ടു.

ഷാനിനെ കണ്ടതും ഈശ്വരപ്പ കുട്ടിയുടെ കാലില്‍ നിന്ന് പിടിവിട്ട് ഭിക്ഷ ചോദിച്ച ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഷാനും അയല്‍വാസികളും ചേര്‍ന്ന് പ്രതിയെ പിടികൂടി വിതുര പോലീസിന് കൈമാറി. ഈശ്വരപ്പക്കും കൂടെയുണ്ടായിരുന്നു സുഹ്യത്തിനുമെതിരെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് കേസ് എടുത്തു.

Post a Comment

0 Comments