ശനിയാഴ്‌ച, ജൂൺ 15, 2024


കാഞ്ഞങ്ങാട്:  വിദ്യാഭ്യാസ വകുപ്പില്‍ പ്രോജക്ട് എഞ്ചിനീയറായ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുറ്റിക്കോല്‍ സ്വദേശിയും അബങ്ങാട്ട് താമസക്കാരനുമായ കെവി സജിത്തി(35)നെയാണ് ബുധനാഴ്ച വൈകുന്നേരം മുതല്‍ കാണാതായത്. രാവിലെ വീട്ടില്‍ നിന്ന് കാസര്‍കോട് ജേലിക്ക് പോയ യുവാവിനെ വൈകുന്നേരത്തോടെ കാണാതായെന്നാണ് പിതാവ് കുഞ്ഞിരാമന്‍ ബേക്കല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. മൂന്നുമണിക്ക് ഭാര്യയെ വിളിച്ച് സംസാരിച്ചിരുന്നതായും പറയുന്നു. അതിനിടെ രാത്രിയില്‍ സജിത്തിന്റെ കാര്‍ ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഹൊസ്ദുര്‍ഗ് പൊലീസും ബേക്കല്‍ പൊലീസും ഊര്‍ജിതമായ അന്വേഷണം നടത്തിവരികയാണ്.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ