ചട്ടഞ്ചാൽ: ഹജ്ജ് നാളിൽ വിദ്യാർത്ഥികൾക്ക് ഹജ്ജനുഭവങ്ങൾ പ്രാക്ടിക്കലായി ചെയ്യാൻ അവസരമൊരുക്കി എം.ഐ.സി. ഇംഗ്ലീഷ് മീഡിയം സ്കൂൾവാല്യു എഡുക്കേഷൻ ഡിപാർട്ട്മെൻ്റ്. ഹജ്ജ് ദിവസങ്ങളിലെ മുഴുവൻ കർമ്മങ്ങളുടെയും നേരനുഭവങ്ങളാണ് പ്രാക്ടിക്കൽ ഹജ്ജിലൂടെ സ്കൂൾ വിദ്യാർത്ഥികൾക്ക് സമ്മാനിച്ചത്. സ്കൂൾ കാമ്പസിൽ കഅബയും, മഖാമു ഇബ്രാഹീമും, മുസ്ദലിഫയും , അറഫയും, സഫാ മർവ കുന്നുകളും ഒരുക്കി ഓരോ കർമ്മങ്ങളും വിദ്യാർത്ഥികൾ അനുഭവിച്ചറിഞ്ഞു. ഓരോ ഗ്രൂപുകളായി മക്കയിലെത്തുന്ന ഹാജിമാരെ സേവിക്കാനും സഹായിക്കാനുമായി പ്രതേക വളണ്ടിയർമാരെയും , കൃത്യമായ ഉപദേശ നിർദ്ദേശങ്ങൾ നൽകാൻ അമീറുമാരെയും പ്രത്യേകം സജജമാക്കിയത് പ്രക്ടിക്കൽ ഹജജിൻ്റെ മാറ്റ് കൂട്ടി. എം.ഐ.സി സ്കൂർ വാല്യു എഡുക്കേഷൻ ഡിപ്പാർട്ട്മെൻ്റ് ഫാകൽറ്റി റഊഫ് ഫൈസി പ്രോഗ്രാമിന് നേതൃത്വം നൽകി. സ്കൂൾ പ്രിൻസിപാർ ഇൻസാഫ് അശ്അരി, ഇമാദ് കോർഡിനേറ്റർ മശൂദ് ഹുദവി മുണ്ട്യത്തടുക്ക , ഉനൈസ് ഹുദവി, സയ്യിദ് ജുനൈദ് ദാരിമി, നഈം ഹുദവി തളങ്കര , സിറാജ് ഹുദവി പെരുമ്പട്ട, മുസ്തഫ ഹുദവി തിരുവട്ടൂർ തുടങ്ങിയവർ പങ്കെടുത്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ