ബലിപെരുന്നാൾ ദിനത്തിൽ ബിജുവിന് സഹായ ഹസ്തവുമായി അതിഞ്ഞാൽ കോയാപ്പള്ളി ജമാഅത്ത്

LATEST UPDATES

6/recent/ticker-posts

ബലിപെരുന്നാൾ ദിനത്തിൽ ബിജുവിന് സഹായ ഹസ്തവുമായി അതിഞ്ഞാൽ കോയാപ്പള്ളി ജമാഅത്ത്അജാനൂർ: ത്യാഗത്തിന്റെയും  സമർപ്പണത്തിന്റെയും ബലി പെരുന്നാൾ ദിനത്തിൽ നന്മ കാംക്ഷിക്കുന്ന ഒരു മഹല്ല്  കാണിക്കേണ്ട പക്വതയാർന്ന പ്രവർത്തനമാണ് അതിഞ്ഞാൽ കോയാപ്പള്ളി ജമാഅത്ത് കാഴ്ച്‌ചവെച്ചത്.


ഇന്നലെ പെരുന്നാൾ ദിന ത്തിൽ പള്ളിയിൽ പ്രാർത്ഥനയ‌ക്കെത്തുന്നവരോട് അപൂർവ്വ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന അജാനൂർ മാണിക്കോത്തെ വണ്ണാർവളപ്പിൽ ബിജുവെന്ന ചെറുപ്പക്കാരന്റെ ചികിത്സയ്ക്ക് വേണ്ടിയുള്ള ധനശേഖരണത്തിനാണ് കമ്മിറ്റി അർഹിക്കുന്ന പ്രാധാന്യം നൽകിയിരുന്നത്.


പള്ളിയിലെത്തിയ മുഴുവൻ പേരെയും സമീപിച്ച് അവരാൽ കഴിയുന്ന സംഖ്യ ബിജുവിൻ്റെ ഭാരിച്ച ചികിത്സാ ചെലവിലേക്ക് സ്വരൂപിച്ചു. ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യർ ഏറ്റുമുട്ടുന്ന വർത്തമാന കാലത്ത് നന്മയുടെ സന്ദേശമാണ് കോയാപ്പള്ളി ജമാഅത്ത് പൊതുസമൂഹത്തിന് നൽകിയത്.


സമാഹരിച്ച സംഖ്യ ജമാഅത്ത് പ്രസിഡണ്ട് കെ.കെ. അബ്‌ദുല്ല ഹാജി ബിജു ചികിത്സാ സഹായ കമ്മിറ്റി ചെയർമാൻ കെ. സബീഷിന് കൈമാറി.


പി.എം. ഹസ്സൻ ഹാജി, മാട്ടുമ്മൽ ഹസ്സൻ ഹാജി, അഹമ്മദ് അഷറഫ് ഹന്ന, ലീഗ് മൊയ്‌തു, അബ്ദുൽ കരീം. കെ. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


Post a Comment

0 Comments