കെജ്രിവാളിന് ജാമ്യം; ഇഡിയുടെ എതിര്‍പ്പ് കോടതി തള്ളി

LATEST UPDATES

6/recent/ticker-posts

കെജ്രിവാളിന് ജാമ്യം; ഇഡിയുടെ എതിര്‍പ്പ് കോടതി തള്ളി


 ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. ഡല്‍ഹി റൗസ് അവന്യു കോടതിയാണ് കെജ്രിവാളിന് ജാമ്യം അനുവദിച്ചത്.

ഇഡി എടുത്ത കേസില്‍ കെജ്രിവാളിനെതിരേ യാതൊരു തെളിവുമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കെജ്രിവാളിന് ജാമ്യം നല്‍കരുതെന്ന ഇഡിയുടെ ആവശ്യം കോടതി തള്ളി. ജാമ്യ ഉത്തരവ് ജയിലില്‍ എത്തുന്ന മുറയ്ക്ക് കെജ്രിവാള്‍ നാളെ പുറത്തിറങ്ങും.

മാര്‍ച്ച് 21നാണ് ഇഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ കെജ്രിവാളിന് കോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു.

Post a Comment

0 Comments