കാഞ്ഞങ്ങാട്: കലാ കായിക സാംസ്കാരിക ജീവകാരുണ്യ രംഗത്ത് സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തി മുന്നേറുന്ന ചിത്താരി വി പി റോഡ് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഹസൈനാർ എം പ്രസിഡൻറും ഷാനിബ് എം സെക്രട്ടറിയും ഫാദിൽ ട്രഷററുമായ പുതിയ കമ്മിറ്റിയാണ് നിലവിൽ വന്നത്. മറ്റു ഭാരവാഹികൾ വൈസ് പ്രസിഡൻറ് : സക്കരിയ്യ, ഷാനിദ് സി എം, ഖലീൽ എം, ജോയിൻറ് സെക്രട്ടറി : ജാസിം, ജസീൽ, മുനിർ
എക്സിക്യൂട്ടീവ് അംഗങ്ങൾ: തയ്യിബ്,ഷരീഫ് സി എച്ച്, ഷിഹാബ് കുന്നുമ്മൽ, മഷ്ഹൂദ് കുളത്തിങ്കാൽ, സിയാദ് കെ, ഷാഹിർ, യൂനുസ്, മുജ്തബ എന്നിവരെയും യോഗം തിരഞ്ഞെടുത്തു.
ക്ലബ്ബ് ഓഫീസിൽ വെച്ച് നടന്ന വാർഷികജനറൽബോഡി യോഗത്തിൽ വിനോദ് താനത്തിങ്കലിൻറെ അധ്യക്ഷത വഹിച്ചു. വർഷത്തെ വരവ്ചിലവ് കണക്കുകൾ ഹനീഫ ബി കെ അവതരിപ്പിച്ചു. ക്ലബ്ബിന് സ്വന്തമായൊരു ഓഫീസ് കെട്ടിടം എന്ന ചിരകാലസ്വപ്നം യാഥാർത്ഥ്യമായതിന് ശേഷം നിലവിൽവരുന്ന ആദ്യകമ്മറ്റിയാണിത്.
0 Comments