ചിത്താരി ബസ്സ് വെയിറ്റിംഗ് ഷെഡിന് സമീപമുണ്ടായിരുന്ന പെട്ടിക്കട മോഷ്ടിച്ച് കൊണ്ട് പോയി

LATEST UPDATES

6/recent/ticker-posts

ചിത്താരി ബസ്സ് വെയിറ്റിംഗ് ഷെഡിന് സമീപമുണ്ടായിരുന്ന പെട്ടിക്കട മോഷ്ടിച്ച് കൊണ്ട് പോയികാഞ്ഞങ്ങാട് : സെൻട്രൽ ചിത്താരിയിൽ നിന്നും പെട്ടിക്കട മോഷ്ടിച്ച് കൊണ്ട് പോയി. വാഹനാപകടത്തിൽ മരിച്ച അജാനൂർ കൊത്തിക്കാലിലെ സമദിൻ്റെ പെട്ടിക്കടയാണ് മോഷണം പോയത്. ബസ്സ് വെയിറ്റിംഗ് ഷെഡിന് സമീപമുണ്ടായിരുന്ന മുക്കാൽ ലക്ഷം രൂപ വിലവരുന്ന പെട്ടിക്കടയാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം പോയത്. ഭിന്നശേഷിക്കാരനായിരുന്ന സമദിൻ്റെ മരണശേഷം കട പൂട്ടി കിടക്കുകയായിരുന്നു. രാത്രി 12 മണിക്ക് ശേഷം ലോറിയിൽ കടത്തിക്കൊണ്ട് പോയതായാണ് വിവരം. ഭാര്യ ചിത്താരിയിലെ ആയിഷനൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി. സമീപത്തെ സി. സി. ടി. വി ദ്യശ്യമുൾപ്പെടെ പരിശോധിക്കുന്നു.

Post a Comment

0 Comments