എം എസ് എസ്( മുസ്ലിം സർവീസ് സൊസൈറ്റി ) കണ്ണൂരിൽ നടക്കുന്ന എം എസ് എസ്( മുസ്ലിം സർവീസ് സൊസൈറ്റി ) ഉത്തരം മേഖല സമ്മേളനം വിജയിപ്പിക്കാൻ കാസർകോട് യൂണിറ്റ് തീരുമാനിച്ചു. കമ്മിറ്റി യോഗത്തിൽ പ്രമേയ അവതരണം മൂന്നാം അലോട്ട്മെന്റ് കഴിഞ്ഞിട്ടും പ്ലസ് വണ്ണിന് സീറ്റ് ലഭിക്കാത്ത നൂറുകണക്കിന് വിദ്യാർത്ഥികൾ നിരാശയിലാണ്. ഉന്നതമാർക്ക് വാങ്ങിയിട്ടും ഇഷ്ടപ്പെടാത്ത വിഷയം ലഭിക്കാത്തവരും, ഭാവിയെക്കുറിച്ച് ആശങ്കയിലാണ് സർക്കാർ അടിയന്തരമായി ഇടപെട്ട് ജില്ലയിലെ പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിച്ച് പ്രശ്നം പരിഹരിക്കണമെന്ന് മുസ്ലിം സർവീസസ് സൊസൈറ്റി കാസർകോട് യൂണിറ്റ് സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡണ്ട് ഹനീഫ് പി എം അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി കബീർ ചെർക്കളം യോഗം ഉദ്ഘാടനം ചെയ്തു. നാസർ ചെമ്മനാട് സ്വാഗതം പറഞ്ഞു. ഷാഫി ബിസ്മില്ല. സി എൽ ഹമീദ്. ഷാഫി നെല്ലിക്കുന്ന്. ജലീൽ കക്കണ്ടം.ഫാറൂഖ് കാസ്മി. അബു മുബാറക്. നാസർ എസ് എം. അബ്ദുറഹ്മാൻ മാർക്ക്. ചർച്ചയിൽ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി സമീർ ആമസോണിക്സ് നന്ദിയും പറഞ്ഞു
0 Comments