ലണ്ടനിൽ ഉന്നത വിജയം നേടി കാഞ്ഞങ്ങാട് സ്വദേശിനി സർഫാസ്

LATEST UPDATES

6/recent/ticker-posts

ലണ്ടനിൽ ഉന്നത വിജയം നേടി കാഞ്ഞങ്ങാട് സ്വദേശിനി സർഫാസ്കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മൻസൂർ ഹോസ്പിറ്റൽ ഡയറക്ടറും പാലക്കി കുടുംബാംഗവുമായ ഖാലിദ്. സി. പാലക്കിയുടെ മകൾ സർഫാസ്. സി. കെ ലണ്ടനിലെ റിച്ച്മണ്ട് അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റേഴ്സ് ഡിഗ്രിയിൽ ഉന്നത വിജയം കരസ്ഥമാക്കി. എം എസ് സി - ഇന്റർനാഷണൽ ബിസിനസ് മാനേജ്‌മെന്റ് ലാണ് സർഫാസ് വിജയം കരസ്ഥമാക്കിയത്. എസ് എസ് എൽ സി  വരെ കാഞ്ഞങ്ങാട് പഠനം നടത്തിയ സർഫാസ് മംഗലാപുരത്ത് ഹയർ സെക്കണ്ടറിയും എറണാകുളം സേക്രഡ് ഹാർട്ട് കോളേജിൽ ബി സി എ ഡിഗ്രിയും പൂർത്തിയാക്കിയ ശേഷമാണ് IELTS പരീക്ഷയിൽ ഉയർന്ന മാർക്കോടെ ലണ്ടനിൽ ഉപരി പഠനത്തിനായി പോയത്. റിച്ച്മണ്ട് യൂണിവേഴ്സിറ്റി 2024 ബാച്ചിൽ MSc IBM കരസ്ഥമാക്കിയ കേരളത്തിൽ നിന്നുള്ള ഏക വിദ്യാർത്ഥിനിയാണ് സർഫാസ്.

Post a Comment

0 Comments