വെള്ളച്ചാട്ടം കാണിക്കാമെന്ന് പറഞ്ഞ് 12 കാരനെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

വെള്ളച്ചാട്ടം കാണിക്കാമെന്ന് പറഞ്ഞ് 12 കാരനെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍



കാസർകോട്: വെള്ളച്ചാട്ടം കാണിക്കാമെന്ന് പറഞ്ഞ് 12 കാരനെ കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതി അറസ്റ്റില്‍. മാവിനക്കട്ട, ബീജന്തടുക്ക, നീരപ്പാടിയിലെ അബ്ദുല്‍ റഷീദി(26)നെയാണ് ബദിയഡുക്ക പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. വെള്ളച്ചാട്ടം കാണിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കാറില്‍ കയറ്റി കൊണ്ടു പോയി ഒരു കാട്ടില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടിയുടെ പരാതിയില്‍ ആദ്യം രണ്ട് പേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. എന്നാല്‍ സംഭവത്തില്‍ ഒരാള്‍ക്കു മാത്രമേ ബന്ധമുള്ളുവെന്ന കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

Post a Comment

0 Comments