കാഞ്ഞങ്ങാട്ട് യുവതി ക്വാർട്ടേഴ്സിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കം; ഒപ്പം താമസിച്ചിരുന്ന യുവാവ് രണ്ട് ദിവസം മുൻപ് കാസർകോട്ട് ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ചിരുന്നു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്ട് യുവതി ക്വാർട്ടേഴ്സിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കം; ഒപ്പം താമസിച്ചിരുന്ന യുവാവ് രണ്ട് ദിവസം മുൻപ് കാസർകോട്ട് ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ചിരുന്നുയുവതിയുടെ അഴുകിയ മൃതദേഹം ക്വാർട്ടേഴ്സിനകത്തു കണ്ടെത്തി. കൊലയെന്ന് സംശയം. കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരി ആവിയിലെ ഒരു ക്വാർട്ടേഴ്സിലാണ് നെല്ലിക്കട്ട സ്വദേശി ഫാത്തിമ( 45)യുടെ മൃതദേഹം കണ്ടെത്തിയത്. ക്വാർട്ടേഴ്‌സിനകത്തെ ഹാളിൽ സോഫയുടെ മുകളിലാണ് തുണിയിൽ പൊതിഞ്ഞ മൃതദേഹം ഉണ്ടായിരുന്നത്. ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച യുവതി നാല് വർഷമായി അസൈനാർ എന്ന ആൾക്കൊപ്പം ഇവിടെ താമസിക്കുകയാണ്. അസൈനാറിനെ ഇന്നലെ കാസർകോട്ട് ലോഡ്‌ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അതുകൊണ്ടാണ് കൊലപാതമെന്ന സംശയം പൊലീസിന് ബലപ്പെട്ടത്. ഹോസ്ദുർഗ് ഇൻസ്പെക്ടർ എം പി ആ സാദിൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ മരണം സംബന്ധിച്ച് വ്യക്തമായ വിവരം നൽകാൻ കഴിയുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

Post a Comment

0 Comments