കാസർകോട്:
വിദ്യാർത്ഥികളിൽ നന്മ വളർത്താനും സർഗ സിദ്ധികൾ പരിപോഷിപ്പിക്കാനുമുള്ള എസ് എസ് എഫിന് കീഴിലുള്ള മഴവിൽ ക്ലബ് ലോഞ്ചിങ് ജില്ലാ ഉദ്ഘാടനം കുണിയ മിൻഹാജ് പബ്ലിക്ക് സ്കൂളിൽ നടന്നു.ചൈൽഡ് ആൻഡ് വെൽഫെയർ ജില്ലാ കമ്മിറ്റി അംഗവും എസ് എസ് എഫ് ദേശീയ സെക്രട്ടറിയുമായ അഹ്‌മദ് ഷെറിൻ ഉൽഘാടനം ചെയ്തു..
എസ് എസ് എഫ് ജില്ലാ സെക്രട്ടറി മൻഷാദ് അഹ്സനി പദ്ധതി അവതരിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ സമീർ അമാനി അധ്യക്ഷനായി.അഡ്മിനിസ്ട്രേറ്റർ ഹസ്സൈനാർ സഖാഫി,സൈനുദ്ധീൻ സുബ്ബൈകട്ട,ജബ്ബാർ മിസ്ബാഹി,അബൂബക്കർ സഖാഫി സംബന്ധിച്ചു.
0 Comments