ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് വിദ്യാർഥിനികൾ ആശുപത്രിയിലായ സംഭവത്തിൽ ഒരാഴ്ചക്ക് ശേഷം കേസെടുത്തു

ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് വിദ്യാർഥിനികൾ ആശുപത്രിയിലായ സംഭവത്തിൽ ഒരാഴ്ചക്ക് ശേഷം കേസെടുത്തു


കാഞ്ഞങ്ങാട്:പുതിയ കോട്ട അമ്മയും കുഞ്ഞും ആശുപത്രിയുടെ ജനറേറ്ററിൽ നിന്നും വിഷപ്പുക ശ്വസിച്ച് ലിറ്റിൽ ഫ്ളവർ സ്കൂളിലെ 50 ലേറെ പെൺ കുട്ടികൾ അസ്വസ്ഥത അനുഭവപ്പെട്ട് ആശുപത്രിയിലായ സംഭവത്തിൽ ഹോസ്‌ദുർഗ് പൊലീസ് കേസെടുത്തു.

 

ഉത്തരവാദികൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂ‌ൾ മാനേജ്മെന്റ് പൊലീസിൽ പരാതി നൽകിയിരുന്നു. 


സംഭവം നടന്ന് ഒരാഴ്‌ചക്ക് ശേഷം ഇന്നലെയാണ് പൊലീസ് എഫ്.ഐ.ആർ റജിസ്ട്രർ ചെയ്‌തത്. കഴിഞ്ഞ 4ന് രാവിലെയായിരുന്നു സംഭവം.

 പ്രതിസ്ഥാനത്ത് ആരെയും ചേർത്തിട്ടില്ല. സ്‌കൂൾ അധികൃതർ നേരത്തെ ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ഈ പരാതിയിൽ എഫ്. ഐ. ആർ റജിസ്ട്രർ ചെയ്ത് അന്വേഷിക്കണമെന്ന് കഴിഞ്ഞ ദിവസം സ്‌കൂളിൽ നടന്ന പി.ടി.എമാനേജ്മെൻ്റ് യോഗത്തിലും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചികിൽസ തേടിയ നീലേശ്വരം സ്വദേശിനിയായ വിദ്യാർത്ഥിനി റജ് വ റിജാസ് 16 പരാതിക്കാരിയായാണ് കേസെടുത്തിട്ടുള്ളത്. 

ഫാത്തിമത്ത് റിഫ, റൗഷ ഉൾപ്പെടെ വിദ്യാർത്ഥിനികൾ ജനറേറ്ററിലെ വിഷപുക ശ്വസിച്ച് ആശുപത്രിയിലായത് ആശുപത്രിയുടെ ജനറേറ്റർ അശ്രദ്ധയിലും മനുഷ്യ ജീവനോ ശാരീരിക രക്ഷക്കോ അപായമുണ്ടാക്കുന്നതരത്തിൽ അവിവേകമായും ഉപേക്ഷയോടും കൂടി പ്രതി കൈകാര്യം ചെയ്‌തതിൽ കുട്ടികൾക്ക് ശാരീരിക പ്രശ്നവും ബോധക്ഷയമുണ്ടായെന്നു മാണ് കേസ്.

Post a Comment

0 Comments