സുൽത്താൻ ബത്തേരി: എം.എഡി.എം.എയുമായി ആയുർവേദ ഡോക്ടറെ പിടികൂടി. കരുനാഗപ്പള്ളി തൊടിയൂർ തഴവ ചിറ്റുമല ഇടമരത്തുവീട്ടിൽ എൻ അൻവർഷാ(32)യെയാണ് വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിൽ വച്ച് അറസ്റ്റുചെയ്‌തത്. മൈസൂർ പൊന്നാനി സ്വിഫ്റ്റ് ബസിലെ യാത്രക്കാരനായിരുന്നു ഡോക്ടർ. എക്സൈസ് ഇൻസ്പെക്ടർ കെവി നിധിനും സംഘവും നടത്തിയ വാഹനപരിശോധനയിലാണ് ഡോക്ടറുടെ കയ്യിൽ നിന്നും 160.77 ഗ്രാം എം.ഡിഎം.എ പിടികൂടിയത്. ഇതിന് അഞ്ചുലക്ഷം രൂപവരുമെന്ന് അധികൃതർ അറിയിച്ചു. അൻവർ ദുബായിയിൽ സ്വന്തമായി ആയുർവേദ ചികിൽസാലയം നടത്തുണ്ട്.
0 Comments