വൈറ്റ് ഗാർഡിന് വേണ്ടിയുള്ള ഉപകരണങ്ങൾ കൈമാറി മെട്രോ മുഹമ്മദ്‌ ഹാജി ചാരിറ്റബിൾ ട്രസ്റ്റ്‌

LATEST UPDATES

6/recent/ticker-posts

വൈറ്റ് ഗാർഡിന് വേണ്ടിയുള്ള ഉപകരണങ്ങൾ കൈമാറി മെട്രോ മുഹമ്മദ്‌ ഹാജി ചാരിറ്റബിൾ ട്രസ്റ്റ്‌

 


കാഞ്ഞങ്ങാട്: വൈറ്റ് ഗാർഡിന്റെ തുടക്കം മുതൽ തന്നെ എല്ലാ രീതിയിലും പ്രോത്സാഹനം നൽകിയ വ്യക്തിത്വമായിരുന്നു ബഹുമാന്യനായ മെട്രോ മുഹമ്മദ്‌ ഹാജി, അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള മെട്രോ മുഹമ്മദ്‌ ഹാജി ചാരിറ്റബിൾ ട്രസ്റ്റ്‌ കാഞ്ഞങ്ങാട് വൈറ്റ് ഗാർഡിന് വേണ്ടിയുള്ള ഉപകരണങ്ങൾ വിതരണം നടത്തി.

ഉപകരണങ്ങൾ വൈറ്റ് ഗാർഡ് മുൻ സ്റ്റേറ്റ് വൈസ് ക്യാപ്റ്റൻ കെ കെ ബദറുദ്ദീൻ കാഞ്ഞങ്ങാട് മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ നദീർ കൊത്തിക്കാൽ വൈറ്റ് ഗാർഡ് കോർഡിനേറ്റർ റഷീദ് ഹോസ്ദുർഗ് എന്നിവർക്ക് കൈമാറി.

ചടങ്ങിൽ ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്‌ ശംസുദ്ധീൻ ആവിയിൽ,അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്‌ മുബാറക് ഹസൈനാർ ഹാജി, സെക്രട്ടറി ബഷീർ ജിദ്ധ, അബ്ദുള്ള ആറങ്ങാടി, അബൂബക്കർ കൊളവയൽ, അഷ്‌റഫ്‌ സി എച്ച്, ഹനീഫ ബാവ നഗർ,മുഹമ്മദ്‌ സുലൈമാൻ, ഡോക്ടർ അമീറലി, ജബ്ബാർ ചിത്താരി,സലാം മീനാപീസ് ഹാരിസ് ബദരിയാ നഗർ, മജീദ് കല്ലൂരാവി തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

0 Comments