തിങ്കളാഴ്‌ച, ജൂലൈ 22, 2024

 


 ബേത്തൂർപാറ  എ.എൽ. പി സ്കൂളിൽ ബേക്കൽ ഫോർട്ട്‌ ലയൺസ് ക്ലബ്‌ മാതൃഭൂമി പത്രം നൽകി കൊണ്ട് മധുരം മലയാളം പദ്ധതി നടപ്പിലാക്കി. ബേക്കൽ ഫോർട്ട്‌ ലയൺസ് ക്ലബ് പ്രസിഡന്റ്‌ ടി. ഗോവിന്ദൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഊർമിള ടീച്ചർ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ്‌ മനോജ്‌ കുമാർ, വൈസ് പ്രസിഡന്റ്‌ അശോകൻ, ബേക്കൽ ഫോർട്ട്‌ ലയൺസ് ക്ലബ്‌ ജോയിൻ സെക്രട്ടറി ശ്രീകുമാർ, സ്കൂൾ മുൻ പ്രധാനധ്യാപകൻ അശോകൻ മാഷ് എന്നിവർ സംസാരിച്ചു. സ്കൂൾ അധ്യാപിക ജ്യോതി ടീച്ചർ നന്ദി പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ