ഇതര സംസ്ഥാന തൊഴിലാളിക്ക് പട്ടിക്കൂട് വാടകയ്ക്ക് നൽകിയ സംഭവത്തിൽ വീട്ടുടമയ്ക്ക് നോട്ടീസ് നൽകി പിറവം നഗരസഭ. പിറവം പോലീസ് സ്റ്റേഷന് സമീപം പുരത്രക്കുളത്തിനടുത്തുള്ള വീട്ടുമുറ്റത്തെ പട്ടിക്കൂട്ടിലാണ് 38 വയസുകാരനായ പശ്ചിമ ബംഗാൾ സ്വദേശി ശ്യാം സുന്ദർ കഴിഞ്ഞിരുന്നത്.
ശ്യാം സുന്ദർ പാചകവും ഉറക്കവുമെല്ലാം ഇതിനുള്ളിൽത്തന്നെയായിരുന്നു. ഇവിടെയുള്ള വീട്ടിലും സമീപത്തുള്ള മറ്റൊരു ഷെഡ്ഡിലുമായി നിരവധി ഇതര സംസ്ഥാന തൊഴിലാളികളും താമസിച്ചിരുന്നു.
എട്ടടിയോളം നീളവും നാലര അടിയോളം വീതിയുള്ള പട്ടിക്കൂടിന് ചുറ്റുമുള്ള ഇരുമ്പ് ഗ്രില്ല് പ്ലാസ്റ്റിക് ബോർഡ് ഉപയോഗിച്ച് മറച്ചാണ് ഇദ്ദേഹം കഴിഞ്ഞിരുന്നത്.
ഉടമയും കുടുംബവും റോഡിന് എതിർവശത്ത് മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. സംഭവത്തിൽ ആർക്കും പരാതി ഇല്ലാത്തതിനാൽ പോലീസ് കേസെടുത്തിരുന്നില്ല.
0 Comments