അഭിഭാഷകയെ ഇറക്കിവിട്ടെന്ന ആക്ഷേപം:അഭിഭാഷകർക്കെതിരെ ആർ.ഡി.ഒ ഓഫീസ് സ്റ്റാഫ് കൗൺസിൽ രംഗത്ത്

അഭിഭാഷകയെ ഇറക്കിവിട്ടെന്ന ആക്ഷേപം:അഭിഭാഷകർക്കെതിരെ ആർ.ഡി.ഒ ഓഫീസ് സ്റ്റാഫ് കൗൺസിൽ രംഗത്ത്


 കാഞ്ഞങ്ങാട് : ഹോസ്‌ദുർഗ് ബാർ അസോസിയേഷൻ പ്രവർത്തകരുടെ നടപടിയിൽ കാഞ്ഞങ്ങാട് റവന്യൂ ഡിവിഷണൽ ഓഫീസ് സ്റ്റാഫ് കൗൺസിൽ പ്രതിഷേധം. സബ്‌കലക്‌ടർ സുഫിയാൻ അഹമ്മദിന്റെ ചേംബറിൽ അതിക്രമിച്ചു കയറി സബ്‌കലക്ടറെ അസഭ്യം പറയുകയും ഭീക്ഷണിപ്പെടുത്തുതയും ചെയ്തതായും സംഘടന വാർത്ത കുറിപ്പിൽ വ്യക്തമാക്കി.


മുതിർന്ന പൗരൻമാരുടെ ക്ഷേമവും സംരക്ഷണവും 2007 നിയമ പ്രകാരം മെയ്ൻ്റനൻസ് ട്രൈബ്യൂണൽ പ്രിസൈഡിംഗ് ഓഫീസറായ സബ്‌കലക്‌ടർ ഇറക്കിയ ഒരു ഉത്തരവ് നടപ്പിലാക്കുന്നതിൽ എതിർകക്ഷി വീഴ്ച വരുത്തിയതിനാൽ ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് കക്ഷിയെ ഓഫീസിൽ നോട്ടീസ് നൽകി വിളിപ്പിച്ചത്. പരാതിക്കാരൻ വർഷത്തിലേറെയായി ഉപയോഗിച്ചു വരുന്ന റോഡ് സൗകര്യം ജെസിബി ഉപയോഗിച്ച് തടസ്സപ്പെടുത്തിയതിനെതിരെയുള്ള ഉത്തരവ് നന്ദികുകയായിരുന്നു. സബ് കലക്‌ടറുടെ ഉത്തരവിൽ തൃപ്‌തനല്ലെങ്കിൽ ബന്ധപ്പെട്ട ഫോറത്തിൽ അപ്പീൽ നൽകേണ്ടതിനു പകരം എതിർകക്ഷി അഭിഭാഷകനെ നിയോഗിച്ച സാഹചര്യത്തിലാണ് സബ്‌കലക്ടർ വക്കാലത്ത് സ്വീകരിക്കാൻ തയ്യാറാകാതിരുന്നത്. ജൂനിയറായ അഭിഭാഷകയോട് സൗമ്യമായ രീതിയിൽ കാര്യങ്ങൾ വിശദീകരിച്ചുവെങ്കിലും സബ് ഡിവിഷണൽ മജിസ്ട്രേട്ടിനെ നിയമം പറഞ്ഞ് തടസ്സപ്പെടുത്തുകയാണുണ്ടായത്. സബ്‌കലക്‌ടറുടെ നടപടിക്കെതിരെ ആക്ഷേപം ഉണ്ടെങ്കിൻ നിയമാനുസൃതം നടപടികൾ സ്വീകരിക്കുന്നതിന് പകരം അസഭ്യം പറഞ്ഞും ഗുണ്ടായിസം കാണിച്ചും സർക്കാർ ഉദ്യോഗസ്ഥരെ സംഘടിതമായി ചേർന്ന് ഭിക്ഷണിപ്പെടുത്തി സമർദ്ദത്തിലാക്കുന്ന ബാർ അസോസിയേഷൻ നടപടിയെ അങ്ങേയറ്റം അപലപിച്ചതായി സ്റ്റാഫ് കൗൺസിൽ അറിയിച്ചു.

യോഗത്തിൽ സീനിയർ സൂപ്രന്റ് ടി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജൂനിയർ സൂപ്രന്റ് പി. ഗോപാലകൃഷ്ണൻ., ജൂനിയർ സൂപ്രന്റ് നവാസ്, സ്റ്റാഫ് സെക്രട്ടറി സതീശൻ മടിക്കൈ, സതീഷ്, സീന, വിസോദ് ഷെർമി എന്നിവർ സംസാരിച്ചു.

Post a Comment

0 Comments